ന്യൂദൽഹി : ഹൈന്ദവ മതാചാര്യനും ബംഗ്ലാദേശ് സമ്മിലിത് സനാതൻ ജാഗരൺ ജോട്ടെയുടെ വക്താവുമായ ചിൻമോയ് കൃഷ്ണ ദാസിനെ ബംഗ്ലാദേശിൽ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ കീഴിലുള്ള സർക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗ്ലാദേശിന്റെ രൂപീകരണത്തിനായി ഇന്ത്യൻ സൈന്യം അവരുടെ രക്തം ചൊരിഞ്ഞു. എന്നാൽ ഇന്ന് ബംഗ്ലാദേശിൽ ഹിന്ദുക്കളെ തീവ്രവാദികൾ ലക്ഷ്യമിടുന്നത് തങ്ങളെ അഗാധമായി അസ്വസ്ഥരാക്കുന്നുവെന്ന് കല്യാൺ എക്സ് അക്കൗണ്ടിൽ പറഞ്ഞു. കൂടാതെ ഇക്കാര്യത്തിൽ ഐക്യരാഷ്ട്രസഭയോടും ഇന്ത്യൻ സർക്കാരിനോടും ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇസ്കോൺ ബംഗ്ലാദേശ് പുരോഹിതൻ ‘ചിൻമോയ് കൃഷ്ണ ദാസിനെ’ ബംഗ്ലാദേശ് പോലീസ് കസ്റ്റഡിയിലെടുത്തതിനെ അപലപിക്കാൻ നമുക്കെല്ലാവർക്കും ഒരുമിക്കാം. ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ മുഹമ്മദ് യൂനസിന്റെ കീഴിലുള്ള ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് രൂപീകരണത്തിനായി ഇന്ത്യൻ സൈന്യത്തിന്റെ രക്തം ഒഴുകി, നമ്മുടെ വിഭവങ്ങൾ ചെലവഴിച്ചു. നമ്മുടെ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ നമ്മുടെ ഹിന്ദു സഹോദരങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വളരെ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ യുഎന്നിനോടും ഇന്ത്യൻ സർക്കാരിനോടും ഇതിൽ ഇടപെടാൻ താൻ അപേക്ഷിക്കുകയാണെന്നും ആന്ധ്രാ ഉപമുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ചയാണ് ധാക്ക വിമാനത്താവളത്തിൽ വച്ച് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: