കണ്ണൂര്‍: അഖിലഭാരതീയ പൂര്‍വസൈനിക സേവാപരിഷത്ത് അഖിലേന്ത്യ വാര്‍ഷിക ജനറല്‍ ബോഡി യോഗം (രജത ജയന്തി) ഈ മാസം 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ കണ്ണൂര്‍ പാംഗ്രൂവ് ഹെറിറ്റേജില്‍ (സിഎഫ്എന്‍ തോമസ് ചെറിയാന് നഗര്‍) നടക്കും. ഡിസം. ഒന്നിന് 11 മണിക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
28 ന് വൈകുന്നേരം മൂന്നിന് നായാട്ടുപാറ കൊടോളിപ്രത്തെ വീരബലിദാനി നായിക്ക് രതീഷിന്റെ സ്മൃതികുടീരത്തില്‍ കൊടിമര ജാഥ നിന്നാരംഭിക്കും.
രതീഷിന്റെ അമ്മ കൊടിമര ജാഥയെ അനുഗ്രഹിച്ചയക്കും. പൂര്‍വസൈനിക സേവാപരിഷത്ത് ജില്ലാ സെക്രട്ടറി കെ.പി. അജിത്കുമാറാണ് ജാഥാ ക്യാപ്റ്റന്‍. സമ്മേളനവേദിയില്‍ സ്വാഗതസംഘം ചെയര്മാന് സി. രഘുനാഥും സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിളയും കൊടിമരം ഏറ്റ് വാങ്ങും.
29 ന് രാവിലെ എട്ടിന് കണ്ണൂര്‍ യുദ്ധസ്മാരകത്തില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. കേണല്‍ എം.കെ. ഗോവിന്ദന് ദീപശിഖ കൈമാറും. സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന് സമ്മേളന നഗരിയില്‍ ദീപശിഖ ഏറ്റുവാങ്ങും. 8.30 ന് പതാക ഉയര്‍ത്തല്‍. 30 രാവിലെ 8.30 ന് ജനറല്‍ബോഡി യോഗത്തില്‍ ദേശീയ പ്രസിഡന്റ് ലഫ്. ജനറല്‍ വി.കെ. ചതുര്‍വേദി അധ്യക്ഷത വഹിക്കും. 12ന് രണ്ടാമത് സെഷനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് മുഖ്യാതിഥിയാകും.
വൈകിട്ട് മൂന്നിന് മൂന്നാമത് സെഷനില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍. അഞ്ച് മണിക്ക് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച. ഡിസംമ്പര്‍ ഒന്നിന് രാവിലെ 8.30 ന് സംഘടനാ ചര്‍ച്ചകള്‍. തുടര്‍ന്ന് മാതാ പേരാമ്പ്ര അവതരിപ്പിക്കുന്ന സ്വാതന്ത്ര്യാനന്തര ഭാരത ചരിത്ര ദൃശ്യാവിഷാകാരം, ‘അമൃതഭാരതം’.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് സി. രഘുനാഥ്, നാഷണല്‍ സെക്രട്ടറി മുരളീധര ഗോപാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്. രാജന്, ജില്ലാ പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്, സംസ്ഥാന രക്ഷാധികാരി കേണല്‍ കെ. രാംദാസ്, സൈന്യ മാതൃശക്തി ജില്ലാ പ്രസിഡന്റ് കേണല്‍ സാവിത്രിയമ്മ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: