കൊച്ചി: പത്രപ്രവര്‍ത്തന രംഗത്തെ മികവിന് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ലീലാമേനോന് പുരസ്കാരം പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ രംഗത്തെ മികച്ച ഫീച്ചറിനുള്ള പുരസ്കാരം ജനം ചാനല്‍ കൊച്ചി യൂണിറ്റ് ന്യൂസ് ഹെഡ് ബീനാറാണിക്കാണ്. ഒരു വിദേശ വനിതാ സംരംഭക കേരളത്തില്‍ പറ്റിക്കപ്പെട്ടതിനെ കുറിച്ച് തയാറാക്കിയ ഫീച്ചറിനാണ് പുരസ്കാരം.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.കെ. മധുസൂദനന് നായര്‍ക്കും വാര്‍ത്താ മാധ്യമങ്ങളിലെ മികച്ച റിപ്പോട്ടര്‍ക്കുള്ള പുരസ്കാരം എ.യു. അമൃതയ്ക്കും (മാതൃഭൂമി) ലഭിച്ചു. ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം മലയാള മനോരമയിലെ അരുണ്‍ ശ്രീധറിനും കാമറാമാനുള്ള പുരസ്കാരം 24 ന്യൂസിലെ വി.എസ്. രാഹുലിനുമാണ്.
പുരസ്കാരങ്ങള്‍ ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ തോമസ് ജേക്കബ് സമ്മാനിക്കും. പെരുമ്പാവൂര്‍ സ്വദേശിനിയായിരുന്ന ലീലാ മേനോന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: