ഗുരുവായൂര്‍: സംഗീത കുലപതിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാര്‍ത്ഥം ഗുരുവായൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് തുടക്കം. ചെമ്പൈ സംഗീതോത്സവത്തിന്റെ യാണീ വര്‍ഷം. 15 ദിവസത്തെ സംഗീതോത്സവം മന്ത്രി ഡോ. ആര്. ബിന്ദു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ചെമ്പൈ പുരസ്കാരം, സംഗീത കലാനിധി പദ്മശ്രീ എ. കന്യാകുമാരിക്ക് മന്ത്രി ബിന്ദു സമ്മാനിച്ചു. മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് നേടിയ വിദ്യാധരന് മാസ്റ്ററെ ആദരിച്ചു. ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ. അക്ബര്‍ വിശിഷ്ടാതിഥിയായിരുന്നു.
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, സി. മനോജ്, വി.ജി. രവീന്ദ്രന്, കെ.പി. വിശ്വനാഥന്, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ വൈക്കം വേണു ഗോപാല്‍, എന്‍. ഹരി, ചെമ്പൈ സുരേഷ്, ആനയടി പ്രസാദ്, ഡോ. ഗുരുവായൂര്‍ കെ. മണികണ്ഠന് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം എ. കന്യാകുമാരിയുടെ വയലിന് കച്ചേരിയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: