ഒട്ടാവ: പുര കത്തുമ്പോള്‍ വീണ വായിക്കുന്ന നീറോ ചിക്രവര്ത്തിയായി മാറിയിരിക്കുകയാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ടെയ് ലര്‍ സ്വിഫ്റ്റ് എന്ന പാശ്ചാത്യഗായികയ്ക്കൊപ്പം അവരുടെ സംഗീത വിരുന്നില്‍ എല്ലാം മറന്ന് നൃത്തം ചെയ്യുന്ന ജസ്റ്റിന് ട്രൂഡോയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ എത്തിയതോടെ വന്‍ വിമര്‍ശനങ്ങളായിരുന്നു.
മോണ്ട്രിയോളില് ലഹള നടക്കുമ്പോള്‍ എങ്ങിനെയാണ് ഇങ്ങിനെ എല്ലാം മറന്ന് നൃത്തം ചെയ്യാന്‍ കഴിയുന്നത് എന്നാണ് ചോദ്യം. ലഹളക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുന്ന വീഡിയോയും ജസ്റ്റിന് ട്രൂഡോയുടെ ടെയ് ലര്‍ സ്വിഫ്റ്റ് എന്ന ഗായികയ്ക്കൊത്തുള്ള ഡാന്‍സും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്.
പൊതുവേ ജസ്റ്റിന് ട്രൂഡോയുടെ ജനപ്രീതി കുറഞ്ഞുവരികയാണ്. ഇതോടെയാണ് പ്രധാനമന്ത്രി മോദിയ്ക്കെതിരായ കുറ്റപ്പെടുത്തലുകള്‍ പിന്‍വലിച്ച് ജസ്റ്റിന് ട്രൂഡോ നിശ്ശബ്ദനായത്. ഇനി ജനവരി 20ന് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതോടെ ജസ്റ്റിന് ട്രൂഡോയുടെ ഭാവി അനിശ്ചിതത്വത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: