കൊല്‍ക്കത്ത: ഭരണഘടനാ ദിനത്തില്‍ എല്ലാവര്ക്കും ഊഷ്മളമായ ആശംസകള്‍ നേര്‍ന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസ്.
ഭരണഘടനയുടെ അനുച്ഛേദം 159ല്‍ പ്രതിപാദിച്ചിരിക്കുന്നതുപോലെ,ഭരണഘടനയും നിയമവും സംരക്ഷിക്കുകയും പശ്ചിമ ബംഗാളിലെ ജനങ്ങളുടെ സേവനത്തിനും ക്ഷേമത്തിനും സ്വയം സമര്‍പ്പിക്കാനുമുള്ള തന്റെ പ്രതിജ്ഞ ഈ ദിവസത്തില്‍ പുതുക്കുന്നതായും ഡോ സി വി ആനന്ദബോസ് വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടന ഒരു വിശുദ്ധ രേഖയാണ്.ആമുഖം ഉയര്‍ത്തിപ്പിടിക്കുന്നതുപോലെ അത് എല്ലാ പൗരന്മാര്ക്കും സുരക്ഷിതത്വം നല്‍കുന്നുവെന്നും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ പറഞ്ഞു.
ഈ അവസരത്തില്‍ ഭരണഘടനാ ശില്പിയായ ഡോ. ബി.ആര്. അംബേദ്കറുടെ മഹത്തായ സംഭാവനകളെ ഡോ സി വി ആനന്ദബോസ് അനുസ്മരിച്ചു.നമ്മുടെ ഭരണഘടന ജനങ്ങളെ ശാക്തീകരിക്കുകയും അവരുടെ പുരോഗതിക്കും സമാധാനത്തിനും നീതി പുലരുന്ന സമൂഹംസൃഷ്ടിക്കുന്നതിനുമായി വേണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: