കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനമായ മീഡിയവണ്ണില്‍ വ്യാപകമായ സാമ്പത്തിക തിരിമറി. ചാനലിന്റെ പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പിനെക്കുറിച്ച് വ്യാപകമായ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ നടത്തിയ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്.
ചാനലിലെ മുന്നൂറില്‍ അധികം വരുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രൊവിഡന്റ് ഫണ്ടിലേക്ക് അടയ്ക്കനായി നിശ്ചിത തുക മാസാമാസം പിടിക്കുന്നുണ്ട്. എന്നാല്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുത്ത തുക മീഡിയവണ്‍ പ്രൊവിഡന്റ് ഫണ്ടില്‍ അടക്കാതെ വകമാറ്റി ചിലവഴിച്ചിരിക്കുന്നു.
തൊഴിലുടമയും ജീവനക്കാരും സ്വമേധായ നിക്ഷേപിക്കുന്ന ദീര്‍ഘ കാല സമ്പാദ്യം ആണ് പ്രൊവിഡന്റ് ഫണ്ട്. ജീവനക്കാര്‍ വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന സമാശ്വാസം ആണ് പ്രൊവിഡന്റ് ഫണ്ട്. പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് ഗൗരവതരമായ ക്രിമിനല്‍ കുറ്റമാണ്.
ചാനലില്‍ 6000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ ശമ്പളം വാങ്ങുന്നവര്‍ ഉണ്ട്. ഇവരുടെ ശബളത്തില്‍നിന്ന് പിടിച്ച തുക വകമാറ്റി ചിലവഴിച്ചു മീഡിയവണ്‍ വഞ്ചനാല്മകമായ സമീപനം ആണ് നടത്തിയിരിക്കുന്നത്.
2019 ല്‍ മാധ്യമം ദിനപത്രത്തിലെ സാമ്പത്തിക അഴിമതിയും ധൂര്‍ത്തും പുറത്തുകൊണ്ടുവന്ന മുന്‍ ഷൂറ അംഗവും മീഡിയവണ്‍ മാനേജിങ് എഡിറ്ററുമായ സി ദാവുദിന്റെ ജ്യേഷ്ഠനുമായ ഖാലിദ് മൂസ നദ്വിയെ ജമാ അത്തെ ഇസ്ലാമി പുറത്താക്കിയിരുന്നു.
കേരളത്തില്‍ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിന്റെ ചാനല്‍ ആണ് മീഡിയവണ്‍ എന്നാണ് ജമാ അത്തെ ഇസ്ലാമി പ്രചരിപ്പിക്കുന്നത്.
ന്യുനപക്ഷ വിഭാഗത്തില്‍ പെട്ട 68000 ഷെയര്‍ ഹോള്‍ഡേഴ്സ് ഉണ്ടെന്നു ചാനല്‍ അവകാശപ്പെടുന്നു. ചാനല്‍ തുടങ്ങി പത്തു വര്‍ഷമായിട്ടും ആര്‍ക്കും ചാനലിന്റെ സാമ്പത്തിക നേട്ടതിന്റെ വിഹിതം നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ മുന്‍പ് മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസിലും ലഭിച്ചിട്ടുണ്ട്.
ഇസ്ലാമിക മൂല്യങ്ങളില്‍ നിന്നുകൊണ്ടാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ജമത്തെ ഇസ്ലാമി അവകാശപ്പെടുന്നത്. പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമാണ് സാമ്പത്തിക തട്ടിപ്പുകളും അഴിമതിയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: