കോട്ടയം: ഇപി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ കരാര്‍ ഇല്ലെന്ന വാര്‍ത്തകള്‍ ഡിസി ബുക്സ് തള്ളി.പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണ്. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അഭിപ്രായപ്രകടനം അനുചിതമാണെന്നും ഡി സി വ്യക്തമാക്കി. ജയരാജന്റെ പുസ്തക വിവാദത്തില്‍ മൊഴി നല്കിയ ശേഷമാണ് രവി ഡിസിയുടെ വിശദീകരണം.
ഇത് സംബന്ധിച്ചുളള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡി സി ബുക്സ് അറിയിച്ചു.വാര്‍ത്തകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
പുസ്തക വിവാദത്തില്‍ ഇ.പി ജയരാജന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നുളള പൊലീസ് സംഘം, കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്.
ജയരാജന്റെ ആത്മകഥ വിഷയത്തില്‍ ഡിസി ബുക്സ് പുറത്തുവിട്ട പരസ്യവും പുസ്തകത്തിലേതെന്ന് പറഞ്ഞ് പുറത്തുവിട്ട ഉള്ളടക്കവും ഇ.പി ജയരാജന് തള്ളിയിരുന്നു.എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാന്‍ ഏല്‍പിച്ചിട്ടില്ലെന്നായിരുന്നു ജയരാജന് പറഞ്ഞത്. ഡിസിയുമായി കരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് ദിവസം പുസ്തകത്തിന്റെ ഉളളടക്കം എന്ന പേരില്‍ ചില കാര്യങ്ങള്‍ പുറത്തുവന്ന സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് ജയരാജന് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിലാണിപ്പോള്‍ മൊഴിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: