ന്യൂഡൽഹി : മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നു . അടുത്തിടെ ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ @75 കോൺക്ലേവിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം .
‘ജഡ്ജിമാരെ നീതിയുടെ കാവൽക്കാരായാണ് ജനങ്ങൾ കാണുന്നത് .വിരമിച്ച ജഡ്ജിമാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് തടസങ്ങളില്ല . ഇറങ്ങരുതെന്ന് ഭരണഘടനയിലോ നിയമത്തിലോ പറയുന്നില്ല . സമൂഹത്തിന്റെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമാകണം അവരുടെ ജീവിതരീതി . വിരമിച്ച ശേഷവും തന്നെ ജഡ്ജിയായി കാണുന്നവർ ഉണ്ട്.മുൻ കാലങ്ങളിൽ രാഷ്ട്രീയത്തിലെത്തിയ ജഡ്ജിമാരെ പറ്റി എനിക്ക് തെറ്റിദ്ധാരകളുമില്ല ‘ – അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ ട്രോളിംഗിനെ കുറിച്ച് ജഡ്ജിമാർ അഭിപ്രായം പറയരുത് . അതിനെ കുറിച്ച് ജഡ്ജിമാർ അതീവ ജാഗ്രത പുലർത്തണം . കോടതി വിധികൾ മാറ്റാണ് ട്രോളന്മാർ ശ്രമിക്കുന്നത് . ജനാധിപത്യത്തിൽ നിയമങ്ങളുടെ സാധുത നിർണ്ണയിക്കാനുള്ള അധികാരം ഭരണഘടനാ കോടതിയിൽ നിക്ഷിപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: