ന്യൂദൽഹി : ജാർഖണ്ഡിൽ എൻഡിഎ സഖ്യത്തിന് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്ക് ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി എല്ലായ്പ്പോഴും എല്ലാ കാര്യത്തിലും മുൻപന്തിയിലായിരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലെ പ്രകടനത്തിന് ജെഎംഎം നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തെയും അഭിനന്ദിച്ചു.
” ഞങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് ജാർഖണ്ഡിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിലും സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നതിലും ഞങ്ങൾ എന്നും മുൻപന്തിയിലായിരിക്കും. സംസ്ഥാനത്തെ പ്രകടനത്തിന് ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തെയും ഞാൻ അഭിനന്ദിക്കുന്നു” – അദ്ദേഹം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: