ജയ്പൂര്‍: 19 വയസ്സില്‍ താഴെയുള്ളവരുടെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന് തോല്‍വി. ഒരിന്നിങ്‌സിനും 280 റണ്‍സിനുമായിരുന്നു രാജസ്ഥാന്റെ വിജയം. 367 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ 87 റണ്‍സിന് പുറത്താവുകയായിരുന്നു.
ഏഴ് വിക്കറ്റിന് 457 റണ്‍സെന്ന നിലയിലാണ് രാജസ്ഥാന്‍ മൂന്നാം ദിവസം കളി തുടങ്ങിയത്. ഒന്‍പത് വിക്കറ്റിന് 515 റണ്‍സെന്ന നിലയില്‍ രാജസ്ഥാന്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ആഭസ് ശ്രീമാലി(67)യും ഗുലാബ് സിങ്ങും(30) പുറത്താകാതെ നിന്നു. നേരത്തെ 198 റണ്‍സെടുത്ത് പുറത്തായ അനസിന്റെ പ്രകടനമായിരുന്നു രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 77 റണ്‍സെടുത്ത ആകാഷ് മുണ്ടല്‍, 64 റണ്‍സെടുത്ത ജതിന്‍ എന്നിവരും രാജസ്ഥാന് വേണ്ടി തിളങ്ങി. കേരളത്തിന്റെ അബിന്‍ ലാല്‍ നാലും അഭിരാം രണ്ടും തോമസ് മാത്യുവും കാര്‍ത്തിക്കും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരള നിരയില്‍ ആര്‍ക്കും തന്നെ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാനായില്ല. അക്ഷയും കാര്‍ത്തിക്കും ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനും മാത്രമാണ് രണ്ടക്കം കടന്നത്. രാജസ്ഥാന് വേണ്ടി ജതിന്‍ ഏഴ് വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: