സമൂഹമാധ്യമത്തില്‍ ഹിറ്റായിരിക്കുകയാണ് എഐ ഉപയോഗിച്ച് സൃഷ്ടിച്ച മഹാഭാരതം. ഏതാനും കഥാപാത്രങ്ങളെയും ചില വൈകാരിക മുഹൂര്‍ത്തങ്ങളെയും കോര്‍ത്തിണക്കിയാണ് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള മഹാഭാരതത്തിന്റെ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്.
This AI-generated trailer for the Mahabharata is goosebumps 🔥🔥
Krishna at the end 🚩🚩pic.twitter.com/m8cBQdAnGm
— Megh Updates 🚨™ (@MeghUpdates) November 22, 2024
കൃഷ്ണന്, അര്ജുനന്, ഭീമന്, പാഞ്ചാലി തുടങ്ങി ഓരോ കഥാപാത്ര സൃഷ്ടിയും മിഴിവാര്‍ന്നതാണ്. കഥാപാത്രങ്ങളുടെ മുഖത്ത് എഐ ഉപയോഗിച്ച് സൃഷ്ടിച്ച വൈകാരികഭാവങ്ങളും അപാരമെന്നല്ലാതെ പറയാനില്ല. ഹസ്തിനപുരം, യുദ്ധക്കളം, ചില വാള്‍പയറ്റുകള്‍ ഇവയും ഉദാത്തം.
സൗണ്ട് ഡിസൈനും മഹാഭാരതത്തിന്റെ ഗരിമ കൂട്ടുന്ന ഒന്നാണ്. കള്‍ച്ചറല്‍ ക്രോണിക്ളര് എന്നാണ് ഈ വീഡിയോയുടെ സൃഷ്ടികര്‍ത്താവിന്റെ പേര് എഴുതിയിരിക്കുന്നത്. ഒരു മിനിറ്റും 31 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: