ന്യൂദല്‍ഹി: കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി കെ. സഞ്ജയ് മൂര്‍ത്തി ചുമതലയേറ്റു. ഇന്നലെ രാവിലെ രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ഹിമാചല്‍പ്രദേശ് കേഡറിലെ 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മൂര്‍ത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് പുതിയ നിയമനം. സിഎജി ആയിരുന്ന ഗിരീഷ് ചന്ദ്ര മുര്‍മുവിന്റെ കാലാവധി 20ന് അവസാനിച്ചിരുന്നു.
അമലപുരം മുന്‍ എംപി കെ.എസ്.ആര്. മൂര്‍ത്തിയുടെ മകനാണ് സഞ്ജയ് മൂര്‍ത്തി. മെക്കാനിക്കല്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് സഞ്ജയ് മൂര്‍ത്തി സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. 2002 – 2007ല്‍ കേന്ദ്ര വനം, പരിസ്ഥിതി, ഐടി മന്ത്രാലയത്തിലും തുടര്‍ന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്മാര്‍ട്ട് ഗവേണന്‍സിലും അദ്ദേഹം ജോലി ചെയ്തു. 2021ലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: