ഇടുക്കി: എംബിബിഎസ് വിദ്യാര്‍ഥി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് പേരാമ്പ്ര ഒറ്റക്കണ്ടമേത്തല്‍ സുരേഷ് ബാബുവിന്റെ മകന്‍ വിശാഖ് കൃഷ്ണ (23) ആണ് മരിച്ചത്.
തൊടുപുഴയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പഠിക്കുകയായിരുന്നു വിശാഖ്. കോളേജിനു സമീപത്തെ വാടക വീട്ടിലാണ് വിശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് സുരേഷ് ബാബു ദുബായിലാണ്.
വിശാഖ് മാതാവിനൊപ്പമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്.മാതാവ് മൂന്നു ദിവസം മുമ്പ് ദുബായില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോയിരുന്നു.തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: