മുംബൈ : ബോളിവുഡ് താരങ്ങളെ സംബന്ധിച്ചുള്ള ഗോസിപ്പുകൾ എല്ലായ്പ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിലൊരു റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം റിയൽ എസ്റ്റേറ്റ് കൺസൾട്ടൻ്റ് സ്ക്വയർ യാർഡ്സ് പുറത്ത് വിട്ടത്.
മറ്റൊന്നുമല്ല ബോളിവുഡ് താര ദമ്പതികളായ ദീപിക പദുകോണും ഭർത്താവ് രൺവീർ സിംഗും ചേർന്ന് മുംബൈയിൽ വാടകയ്ക് എടുത്ത ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തെക്കുറിച്ചാണ്. താര ദമ്പതികൾ തങ്ങളുടെ പുതിയ അപ്പാർട്ട്മെൻ്റിന് പ്രതിമാസം ഏഴ് ലക്ഷം രൂപ വാടക നൽകുന്നുണ്ടാണ് കൺസൾട്ടൻ്റ് പുറത്ത് വിട്ടിരിക്കുന്നത്. പദുകോണും ഭർത്താവും അടുത്തിടെയാണ് മുംബൈയിലെ ബ്യൂ മോണ്ടെ ടവേഴ്സ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡിൽ ഏഴ് ലക്ഷം രൂപ മാസ വാടകയ്ക്ക് ഒരു അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുത്തത്.
ദമ്പതികൾ വാടകയ്ക്കെടുത്ത അപ്പാർട്ട്മെൻ്റിന് 3,245 ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയും 2,319.50 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കാർപെറ്റ് ഏരിയയും ഉണ്ട്. കൂടാതെ മൂന്ന് പ്രത്യേക കാർ പാർക്കിംഗ് സ്ഥലങ്ങളും ഈ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിനുണ്ടെന്ന് വാടക രജിസ്ട്രേഷൻ രേഖ പരിശോധിച്ച കൺസൾട്ടൻ്റ് പറഞ്ഞു. 2024 നവംബറിൽ രജിസ്റ്റർ ചെയ്ത പാട്ടക്കരാറിന് 36 മാസത്തെ കാലാവധിയുള്ളതാണ്.
താരദമ്പതികളുടെ അപ്പാർട്ട്മെൻ്റ് സമുച്ചയം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സിദ്ധിവിനായക ക്ഷേത്രം, ദാദർ ബീച്ച്, ഹൈ സ്ട്രീറ്റ് ഫീനിക്സ് തുടങ്ങിയ പ്രശസ്തമായ ഇടങ്ങൾക്ക് പേരുകേട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: