എരമല്ലൂര്‍(ആലപ്പുഴ): സാധാരണക്കാരില്‍ സാധാരണക്കാരായ ഒരു കൂട്ടം വനിതകളുടെ കൂട്ടയ്മയായ പെണ്ണില്ലം എഴുത്തിടത്തിലെ 62 വനിതകളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി. കവിത, കഥ, നോവല്‍, ബാലസാഹിത്യം, പുരാണങ്ങള്‍, യാത്രാവിവരണം, ജ്യോതിഷം, ആത്മകഥ, പാചകം, ഹാസ്യം തുടങ്ങി വ്യത്യസ്തങ്ങളായ രചനകള്‍ ലോക വായനക്കാര്‍ക്കിടയിലേക്ക് എത്തിക്കാനായതില്‍ ഏറെ ചാരിതാര്‍ത്ഥ്യത്തിലാണ് പെണ്ണില്ലം എഴുത്തിടം.
ഷാര്‍ജയില്‍ നടന്ന 43-ാമത് ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില്‍ പെണ്ണില്ലം എന്ന വാട്സ്ആപ് കൂട്ടായ്മയിലെ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ പ്രദേശങ്ങളിലെ 62 വനിതകളുടെ സ്വപ്നമാണ് യാഥാര്‍ഥ്യമായത്. 62 പേരില്‍ 27 പേരും സാന്നിധ്യം വഹിച്ചു. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നും 11 പേരുടെ താച്ചി ഗ്രൂപ്പിലൂടെ ആദ്യ പുസ്തകം കവിത സമാഹാരം ഒരു വര്‍ഷത്തിനുമുമ്പ് വിജയം കണ്ടതോടെ രജിസ്റ്റ്രേഡ് സംഘടനയാക്കുകയിരുന്നു. 20 മുതല്‍ 70 വയസു വരെയുള്ള സാധാരണ വിദ്യാഭ്യാസമുള്ളവര്‍ മുതല്‍ വിദ്യാസമ്പന്നരായവര്‍ വരെയുള്ള 62 വനിതകളാണ് പെണ്ണില്ലം എഴുത്തിടം കൂട്ടായ്മയിലുള്ളത്.
പ്രവാസി മലയാളിയായ തിരുവനന്തപുരം സ്വദേശി കുമാരന്, അരവിന്ദ് എന്നിവരുടെ ഇടപെടലുകളാണ് പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം സ്വപ്നം പൂവണിഞ്ഞത്. പെണ്ണില്ലം എഴുത്തിടം വാട്സ്ആപ് റേഡിയോ പരിപാടികളും അവതരിപ്പിച്ചു വരുന്നു. വൈസ് പ്രസിഡന്റ് സുധാ കൈതാരം ആണ് വാര്‍ത്ത അവതാരിക. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഒരു എഫ്എം നിലയമായി ഉയര്‍ത്തുവാനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. ഡിസംബര്‍ 29ന് തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കുന്ന പെണ്ണില്ലം എഴുത്തിടം പ്രഥമ വാര്‍ഷികം മന്ത്രി ജി. ആര്. അനില്‍ ഉദ്ഘാടനം ചെയ്യും. ഈ ചടങ്ങില്‍ വെച്ച് പുസ്തകം മേളയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയ സഹപ്രവര്‍ത്തകരായ എഴുത്തുകാരികള്‍ക്കുള്ള മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും മന്ത്രി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: