കോഴിക്കോട് : മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും അത് തിരിച്ചു പിടിക്കണമെന്നും സമസ്ത എ പി വിഭാഗം മുഖപത്രം സിറാജ്. വഖഫ് ഭൂമി വില്‍പ്പന നടത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനുളള മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നീക്കങ്ങളെ സംശയത്തോടെ കാണുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മുനമ്പം ജനതയുടെ ഭൂസംരക്ഷണ സമരത്തിന് ഐക്യദാര്‍ഢ്യം ഏറി വരുന്ന സാഹചര്യത്തിലാണ് സിറാജിലെ മുഖപ്രസംഗം. ഭൂമി തര്‍ക്കത്തില്‍ ഇരകളെ പുനരധിവസിപ്പിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
മുനമ്പത്ത് പണം കൊടുത്തു സ്ഥലം വാങ്ങിയവര്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. ഭൂമി വില്‍പ്പനയില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് പത്രം പറയുന്നു.ഫാറൂഖ് കോളേജിന്റെ പക്കല്‍ നിന്നുമാണ് മുനമ്പം സ്വദേശികള്‍ ഭൂമി വാങ്ങിയത്. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ നിലപാടുകള്‍ വന്നിരുന്നു. എന്നാല്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തിന് പിന്നിലുള്ളത് സത്യം പുറത്തുവരും എന്ന ഭയമാണെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സമസ്ത നേതാവ് ഉമ്മര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം വഖഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.
റഷീദലി തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്മാന് ആയിരുന്നപ്പോഴാണ് മുനമ്പത്ത് വഖഫ് അവകാശവാദം ഉയര്‍ന്നു വന്നതെന്ന് ഭരണപക്ഷവും വിഎസ് ഭരണകാലത്താണ് വഖഫ് അവകാശവാദത്തിന് നിര്‍ദ്ദേശം ഉണ്ടായതെന്നു പ്രതിപക്ഷവും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: