കോഴിക്കോട്: രേവതി പട്ടത്താനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച കൃഷ്ണഗീതി പുരസ്‌കാരം മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഏറ്റുവാങ്ങി. പുരസ്‌കാരം സാമൂതിരിരാജാവിന്റെ തിരുവണ്ണൂരിലുള്ള ഔദ്യോഗിക വസതിയില്‍ സാമൂതിരിരാജ കെ.സി. ഉണ്ണിയനുജന്‍ രാജയില്‍ നിന്നും ഏറ്റുവാങ്ങി.
കൃഷ്ണഗീതി പുരസ്‌കാരമായ വെള്ളോട്ടില്‍ നിര്‍മ്മിച്ച ശ്രീകൃഷ്ണ വിഗ്രഹവും ഫലകവും ഇരുപതിനായിരം രൂപയും സമ്മാനിച്ചു. തളി ദേവസ്വത്തിന്റെ വാഗര്‍ത്ഥം സോവനീറും നല്കി.
പട്ടത്താനസമയത്ത് ഷാര്‍ജ അന്തര്‍ദേശീയ പുസ്തകമേളയിലായതിനാല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ രേവതി പട്ടത്താന ശാലയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കേരളത്തില്‍ തിരിച്ചെത്തിയ ഉടന്‍ കോഴിക്കോട്ടെത്തുകയും പുരസ്‌കാരം സ്വീകരിക്കുകയുമായിരുന്നു.
തളി ദേവസ്വം എക്‌സിക്കുട്ടിവ് ഓഫീസര്‍ മനോജ് കുമാര്‍ ബി. പണിക്കര്‍, സാമൂതിരി രാജാവിന്റെ മകള്‍ മായ ഗോവിന്ദ്, അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍, പേര്‍സണര്‍ സെക്രട്ടറി ടി.ആര്‍. രാമവര്‍മ്മ, സരസിജ രാജ, പി.കെ. പ്രമോദ് കുമാര്‍ രാജ, ടി.എം. ബാലകൃഷ്ണന്‍ ഏറാടി, പി.എം. ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് മേനോന്‍, വിനോദ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: