കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തേണ്ടതും അവര്‍ക്കായി സമയം നീക്കി വയ്ക്കേണ്ടതും മാതാപിതാക്കളുടെ ചുമതലയാണ് . ചിലര്‍ കുട്ടികളുടെ കുസൃതിക്ക് മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നില്‍ക്കുന്നവരാണ്. അതുകൊണ്ട് ഓരോ കാലത്തും കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് മാതാപിതാക്കള്‍ ബോധവാന്മാരാകേണ്ടതുണ്ട്.
അശ്രദ്ധ, അമിതവികൃതി, എടുത്തുചാട്ടം എന്നീ മൂന്നുകാര്യങ്ങള്‍ ചേര്‍ന്ന മാനസിക പ്രശ്നമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) പഠനകാര്യങ്ങളിലും മറ്റു പ്രവൃത്തികളിലും ഈ പ്രശ്നമുള്ള കുട്ടികള്‍ അശ്രദ്ധരായതിനാല്‍ എല്ലാ കാര്യങ്ങളിലും മുന്നേറുന്നതിന് പല തടസ്സങ്ങളും നേരിടും.
അമിതവികൃതി, ശ്രദ്ധക്കുറവ്, വരുംവരായ്ക നോക്കാതെയുള്ള എടുത്തുചാട്ടം എന്നിവ ADHD പ്രശ്നത്തിന്റെ സൂചനകളാണ്. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ഉള്ള കുട്ടി കൗമാരത്തിലെത്തിയാല്‍ അവസ്ഥ മാറും. സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഇതുകണ്ടുവരാറുണ്ട്. ചിലരില്‍ മുതിര്‍ന്നാലും ഇത് മാറിയെന്നു വരില്ല. കുട്ടികളില്‍ പഠനത്തെയും മറ്റും എഡിഎച്ച്ഡി പ്രതികൂലമായി ബാധിച്ചേക്കാം.
വഴക്കാളി സ്വഭാവം പ്രകടിപ്പിക്കുക, നിഷേധിയാവുക, പെട്ടെന്ന് ദേഷ്യം വന്ന് മുതിര്‍ന്നവരുമായി സംസാരിക്കുക, അവരുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുക, തങ്ങളുടെ തെറ്റുകള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും കാരണമില്ലാതെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന Opposition Defant Disorder (ODD) എന്നീ മാനസിക പ്രശ്നങ്ങളും ഇവരില്‍ കണ്ടേക്കാം.
കള്ളത്തരങ്ങള്‍ പറയുക, മോഷ്ടിക്കുക, ക്ലാസ്സില്‍ കയറാതെ കറങ്ങിനടക്കുക, വീട്ടില്‍ നിന്ന് ഒളിച്ചോടി പോവുക തുടങ്ങി തീവ്രമായ സ്വഭാവദൂഷ്യങ്ങളും (Conduct Disorder) കാണാറുണ്ട്. ഫോണ്‍ ഫ്രിജില്‍ വച്ച് മറക്കുക, എന്തെങ്കിലും ചെയ്യാന്‍ ആരംഭിച്ച ശേഷം ഉദ്ദേശിച്ച കാര്യം മറന്ന് പോകുക എന്നിങ്ങനെ മുതിര്‍ന്നവരില്‍ കണ്ടുവരുന്ന ഹ്രസ്വകാല ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥ എഡിഎച്ച്ഡി ലക്ഷണമാണ്. വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കാനുള്ള തലച്ചോറിന്റെ ശേഷിക്കുള്ള തകരാറാണ് കാരണം. മറ്റൊന്ന് സമയത്തെ കുറിച്ച് ധാരണ ഇല്ലാത്തതാണ്.
ചിന്തയില്‍ മുഴുകി പരിസരം മറന്ന്പോകുക, സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ വിഷയത്തില്‍ നിന്ന് തെന്നി മാറി മറ്റെന്തൊക്കെയോ സംസാരിക്കുക എന്നിവയും എഡിഎച്ച്ഡി മൂലം സംഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: