ലഖ്നൗ : സമാജ്വാദി പാർട്ടിയുടെ യഥാർത്ഥ പൈതൃകം ഖാൻ മുബാറക്, അതിഖ് അഹമ്മദ്, മുഖ്താർ അൻസാരി തുടങ്ങിയ കുപ്രസിദ്ധ വ്യക്തികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ ഒമ്പത് നിയമസഭാ സീറ്റുകളിലേക്ക് മത്സരിക്കുന്ന രണ്ട് ബിജെപി സ്ഥാനാർത്ഥികളായ ധർമ്മരാജ് നിഷാദിനും സുചിസ്മിത മൗര്യയ്ക്കും പിന്തുണ തേടി അംബേദ്കർനഗറിലെ കതേഹാരിയിലും മിർസാപൂരിലെ മജ്വാൻ നിയമസഭാ മണ്ഡലങ്ങളിലും നടന്ന റാലികളിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തിന്റെ പൈതൃകത്തെ പ്രതിനിധീകരിക്കുമ്പോളാണ് എസ്പിയുടെ യഥാർത്ഥ പൈതൃകം ഖാൻ മുബാറക്, അതിഖ് അഹമ്മദ്, മുഖ്താർ അൻസാരി തുടങ്ങിയ വ്യക്തികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമാജ്വാദി പാർട്ടിക്കെതിരായ രൂക്ഷമായ ആക്രമണത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഖാൻ മുബാറക്, അതിഖ് അഹമ്മദ്, മുഖ്താർ അൻസാരി എന്നിവർ ഗുണ്ടാസംഘങ്ങളായിരുന്നു. പിന്നീട് അവർ രാഷ്ട്രീയത്തിൽ ചേർന്നതായും അദ്ദേഹം വിമർശിച്ചു.
കൂടാതെ 2014 ന് മുമ്പ് പ്രതിപക്ഷ സഖ്യത്തിന്റെ നേതാക്കൾ ദേശീയ സുരക്ഷയെ പരിഹസിക്കുകയും നമ്മുടെ പൈതൃകത്തെ അവഹേളിക്കുകയും ചെയ്തു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷമായി രാജ്യം സുരക്ഷ, ദാരിദ്ര്യ നിർമാർജനം, അടിസ്ഥാന സൗകര്യ വികസനം, പൈതൃകം സംരക്ഷിക്കൽ എന്നിവയിൽ തടസ്സമില്ലാത്ത പുരോഗതി കൈവരിച്ചതായി ആദിത്യനാഥ് പറഞ്ഞു.
ഇന്ന് രാം ലല്ലയെ അയോധ്യയിലെ അതിമനോഹരമായ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇത് രാജ്യത്തെ ഓരോ പൗരനിലും അഭിമാനം നിറയ്ക്കുന്ന കാഴ്ചയാണ്. ഇത് നമ്മുടെ പൈതൃകമാണെന്നും യോഗി പറഞ്ഞു.
കൂടാതെ സമാജ്വാദി പാർട്ടി ഡോ. റാം മനോഹർ ലോഹ്യയുടെ മൂല്യങ്ങളിൽ നിന്നും ആദർശങ്ങളിൽ നിന്നും വ്യതിചലിച്ചെന്നും ആദിത്യനാഥ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: