തിരുവനന്തപുരം: 78 ാം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം പ്രഖ്യാപിച്ചു. 22 അംഗ ടീമാണ് പ്രഖ്യാപിച്ചത്.
ടീമില്‍ 15 പുതുമുഖ താരങ്ങളാണ് ഉള്ളത്. ടീമില്‍ സൂപ്പര്‍ ലീഗ് കേരളയില്‍ തിളങ്ങിയ 10 താരങ്ങളും ഉള്‍പ്പെടുന്നു. സൂപ്പര്‍ ലീഗിലെ 10 താരങ്ങളാണ് ടീമിലുള്ളത് . കഴിഞ്ഞ തവണ സന്തോഷ് ട്രോഫി കളിച്ച അഞ്ച് പേര് വീണ്ടും ടീമില്‍ ഇടം നേടി. പ്രതിരോധ നിരയില്‍ കളിക്കുന്ന ജി സഞ്ചുവാണ് ടീമിനെ നയിക്കുക. മുഖ്യ പരിശീലകന് ബിബി തോമസ് മുട്ടത്ത് .
യുവതാരങ്ങള്‍ക്കും പരിചയസമ്പന്നരായ താരങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്കുന്ന ടീമാണ് സന്തോഷ് ട്രോഫിയില്‍ കളിക്കുകയെന്ന് പരിശീലകന് ബിബി തോമസ് മുട്ടത്ത് പറഞ്ഞു. ആക്രമണ ഫുട്ബോളിനാണ് പ്രാധാന്യം നല്‍കുക എന്നും ബിബി തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: