ആർസിസിയിൽ കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫിസിഷ്യൻ/ ഇന്റൻസിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 27 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
പി.ജി.ഹോമിയോ : അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തിൽ പി.ജി. ഹോമിയോ കോഴ്സുകളുടെ ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ ഉൾപ്പെടെ അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗിൽ പങ്കെടുത്തിട്ടുള്ളവരുടെ അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെ തുടർന്നുള്ള സ്റ്റേറ്റ് അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0471-2525300.
പി.ജി. ഹോമിയോപ്പതി : അപേക്ഷ ക്ഷണിച്ചു
2024-ലെ പി.ജി. ഹോമിയോപ്പതി കോഴ്സിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു. രജിസ്റ്റർ ചെയ്തവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും നവംബർ 19 വൈകുന്നേരം 4 മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. നാഷണൽ ഹോമിയോ കമ്മീഷന്റെ നവംബർ 11 ലെ നിർദ്ദേശ പ്രകാരം എല്ലാ കാറ്റഗറികൾക്കും നിലവിൽ ഉള്ളതിൽ നിന്നും പതിനഞ്ച് ശതമാനം കുറവു വരുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 0471-2525300.
കെക്സ്കോണിൽ നിയമനം
കെക്സ്കോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംകോമും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്വെയറിൽ പ്രാവീണ്യം അഭിലഷണീയം. കെക്സ്കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസ് കഴിയാത്ത വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം [email protected] ഇമെയിലിൽ നവംബർ 27 വൈകുന്നേരം 4 മണിക്കു മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2320771.
രേഖകൾ ഹാജരാക്കണം
തിരുവനന്തപുരം കർഷക തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ളവരിൽ 2018 മാർച്ച് വരെ അപേക്ഷ നൽകിയിട്ട് ആദ്യഗഡു ലഭിയ്ക്കാത്തവർ ആനുകൂല്യം ലഭിക്കുന്നതിന് രേഖകൾ സമർപ്പിക്കണം. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, സാക്ഷ്യപത്രം എന്നിവയുടെ പകർപ്പും രേഖകളിൽ പേര്, മേൽവിലാസം എന്നിവയിൽ വ്യത്യാസം ഉണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റും ഫോൺ നമ്പറും അടിയന്തരമായി തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ എത്തിക്കണം. ഫോൺ: 0471 2729175.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓങ്കോളജി, കമ്മ്യൂണിറ്റി ഓങ്കോളജി ആൻഡ് റേഡിയോ ഡയഗ്നോസിസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 27 ന് 3 മണിക്കകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ഡ്രൈവർ കം ക്ലീനർ ഒഴിവ്
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ബസ് ഡ്രൈവർ കം ക്ലീനറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയവും ബാഡ്ജോടുകൂടി ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസും 10 വർഷത്തെ പ്രവൃത്തി പരിചയവും വേണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ 20 ന് രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം.
എക്സ്റേ സ്ക്രീനർ
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിലെ എക്സ്റേ സ്ക്രീനർ തസ്തികയിലേക്കുള്ള 17 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക.
പഞ്ചവത്സര എൽ.എൽ.ബി.: അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഗവൺമെന്റ് ലോ കോളേജിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അന്തിമ വേക്കന്റ് സീറ്റ് അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. വിശദവിവരങ്ങൾക്ക് :www.cee.kerala.gov.in, ഫോൺ: 0471 2525300
പി.ജി.മെഡിക്കൽ കോഴ്സ്: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ താത്ക്കാലിക മെരിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സാധുവായ രേഖകൾ സമർപ്പിക്കാത്തതിനാൽ ഏതാനും അപേക്ഷകരുടെ റാങ്ക്/കാറ്റഗറി തടഞ്ഞുവച്ചിട്ടുണ്ട്. അപ്ലോഡ് ചെയ്ത രേഖകളിലെ അപാകതകൾ പരിഹരിക്കാൻ നവംബർ 16, 12 pm വരെ വെബ്സൈറ്റിൽ അവസരം ഉണ്ട്. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300
ഓൺലൈൻ ഓപ്ഷൻ നൽകാം
2024 – ലെ പി.ജി. ആയുർവേദ കോഴ്സിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 2024 ലെ പി. ജി. ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും നവംബർ 15ന് ഉച്ചക്ക് 2 മണിക്കു മുൻപായി www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കണം. ഫോൺ: 0471 2525300.
പിജി ആയുർവേദം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെരിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2525300.
അഡ്മിഷൻ ആരംഭിച്ചു
ചാക്ക ഗവ:ഐ.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഇന്റർനാഷണൽ ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിന്റെ അടുത്ത ബാച്ചിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ടിത പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടിയ കോഴ്സിൽ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ : 9074303488.
ഡി.എൽ.എഡ്: പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
നവംബർ 20 മുതൽ 26 വരെ കൊല്ലം ഗവൺമെന്റ മോഡൽ ഹൈസ്കൂളിൽ നടത്താനിരുന്ന ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) രണ്ട്, നാല് സെമസ്റ്റർ പരീക്ഷകൾ സ്കൂളിൽ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ ഗവൺമെന്റ് എച്ച്.എസ്.എസ് അഞ്ചാലുംമൂട് സ്കൂളിലേയ്ക്ക് മാറ്റി. ടൈംടേബിളിൽ മാറ്റമില്ല.
സ്റ്റേറ്റ് ലബോറട്ടറിയിൽ കരാർ നിയമനം
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളിൽ അനലിസ്റ്റുമാരുടെ കരാർ ഒഴിവുണ്ട്. എം.ടെക് (ഡയറി കെമിസ്ട്രി)/ബിടെക് (ഡയറി ടെക്നോളജി) യും പ്രവൃത്തിപരിചയവുമാണ് കെമിസ്ട്രി അനലിസ്റ്റിന്റെ യോഗ്യത. എം.ടെക് (ഡയറി മൈക്രോബയോളജി)/ എം.എസ്സി (ജനറൽ മൈക്രോ ബയോളജി) യും പ്രവൃത്തിപരിചയവുമാണ് മൈക്രോ ബയോളജി അനലിസ്റ്റിന്റെ യോഗ്യത. പ്രായപരിധി 18-40 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകൾ നവംബർ 27നു വൈകുന്നേരം 5 മണിക്ക് മുൻപായി ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം – 695004 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471 2440074/ 0471 2440853
പ്രതികരിക്കാൻ ഇവിടെ എഴുതുക: