നദിയില്‍ പൂജ ചെയ്യുന്നവർക്കിടെ പാമ്പ് എത്തി. ബിഹാറിൽ ചഠ് പൂജയുടെ ഭാഗമായി നിരവധി സ്ത്രീകൾ സൂര്യഭഗവാനെ പൂജിക്കുന്നതിനിടെയാണ് വെള്ളത്തിലൂടെ പാമ്പ് എത്തിയത്. ചിലർ ബഹളംവയ്‌ക്കുകയും പാമ്പിനെ കല്ലെറിയുകയും മറ്റും ചെയ്തു. പാമ്പിന്റെ വരവ് കണ്ടതോടെ സ്ത്രീകളിൽ പലരും പൂജ അവസാനിപ്പിച്ച് കരയിൽ കയറി. എന്നാൽ ഒരു സ്ത്രീ മാത്രം പിന്മാറാൻ തയാറായില്ല.
പാമ്പ് മറ്റൊരു വശത്തുകൂടി പോകുമെന്ന് കരുതിയെങ്കിലും അത് സ്ത്രീയുടെ നേർക്ക് തന്നെ വരികയായിരുന്നു. എന്നാൽ അവർ ഒട്ടും ഭയപ്പെടാതെ വെള്ളം തെറുപ്പിച്ച് പാമ്പിന്റെ ദിശമാറ്റി. ഇതോടെ പാമ്പ് കരയോട് ചേർന്ന് ഒതുങ്ങി. അവിടെ അനക്കമില്ലാതെ കിടന്നതോടെ വീണ്ടും ആളുകൾ വെള്ളത്തിൽ ഓളമുണ്ടാക്കി. ഇതോടെ പാമ്പ് ചെളിയിലൂടെ മറ്റൊരു വശത്തേക്ക് നീങ്ങി.
#Bihar :
छठ पूजा के दौरान घाट पर करैत सांप आ गया,हलचल मच गई, व्रत करने वाली महिलाएं डटी रही, छठी मैया की कृपा किसी को कुछ नहीं हुआ और सांप आशीर्वाद लेकर चला गया । pic.twitter.com/OC1Fjdq53j
— Rahul Jha (@JhaRahul_Bihar) November 9, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: