തിരുവല്ല: അയ്യപ്പസ്വാമിയുടെ ഭക്തലക്ഷത്തെ വരവേല്‍ക്കാന്‍ ജില്ലയില്‍ അവസാന ഘട്ട ഒരുക്കം. വിവിധ സേവാപ്രസ്ഥാനങ്ങളും അയ്യപ്പ ഭക്തസംഘങ്ങളും തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇടത്താവളങ്ങളില്‍ ഇന്ന് വൈകിട്ടോടെ ദീപ പ്രോജ്ജ്വലനം നടക്കും. തുടര്‍ന്ന് മകരവിളക്ക് വരെ ചടങ്ങുകള്‍ നടക്കും. മൂന്ന് നേരവും അന്നദാനവും ഔഷധ ജലവും വിതരണം ചെയ്യും.പ്രധാന ഇടത്താവളങ്ങളില്‍ മെഡിക്കല്‍ സംഘവും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. അയ്യപ്പ സേവാസമാജം, അയ്യപ്പ സേവാസംഘം,അയ്യപ്പധര്‍മ പരിഷത്ത്, അഖില ലോക മണികണ്ഠ ഭക്തസംഘം,തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഇടത്താവങ്ങള് പ്രവര്‍ത്തിക്കുന്നത്.
തിരുവല്ല നഗരസഭയും അയ്യപ്പധര്‍മ പരിഷത്തും നഗരസഭ സ്റ്റേഡിയത്തില്‍ നടത്തിവരുന്ന ശബരിമല ഇടത്താവളത്തിന്റെ നിര്‍മാണം തുടങ്ങി. സ്ഥലം ഒരുക്കുന്ന ജോലിയാണ് നടക്കുന്നത്. ഇടത്താവളം 16 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ടികെ റോഡില്‍ മീന്തലക്കര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഇടത്താവളവും 16 മുതല്‍ പ്രവര്‍ത്തനം തുടങ്ങും. വിരി വയ്ക്കുന്നതിനുള്ള സൗകര്യം, ഉച്ചഭക്ഷണം, ശുചിമുറി സൗകര്യം എന്നിവ ഇവിടെയുണ്ടാകും.ചെറിയ സംഘങ്ങളായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. ഇതിനായി പ്രത്യേക വിറകു പുരയും ഉണ്ടാകും. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വിരിവയ്ക്കാന്‍ വിശാലമായ സൗകര്യമുണ്ട്. ഊട്ടുപുരയും തെക്കേ തിരുമുറ്റത്തെ സ്റ്റേജിനോടു ചേര്‍ന്നുള്ള പന്തലിലും വിരിവയ്ക്കാന്‍ വളരെ സൗകര്യമുണ്ട്. ശുചിമുറികള്‍ 15 എണ്ണമാണ് ഉപയോഗയോഗ്യമായി ഉള്ളത്. .കോന്നി അച്ചന്‍കോവിലാറിനു തീരത്ത് മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്ര പരിസരത്തെ ശബരിമല ഇടത്താവളം തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. ശുചിമുറികളുടെ അറ്റകുറ്റപ്പണികളും ഇടത്താവളവും പരിസരവും വൃത്തിയാക്കുന്ന ജോലികളും നടക്കുന്നു. . റാന്നിയിലെത്തുന്ന തീര്‍ഥാടകര്‍ വിരി വയ്ക്കുന്നത് ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിലാണ്. ചിറ്റാര്‍ പഞ്ചായത്ത് ഓഫിസിനു സമീപവും ആങ്ങമൂഴി ശ്രീശക്തി ധര്‍മ ശാസ്താ ക്ഷേത്രാങ്കണത്തിലുമാണ് കിഴക്കന്‍ മേഖലയിലെ പ്രധാന ഇടത്താവളങ്ങള്‍. നിലയ്ക്കല്‍ ബേസ് ക്യാംപില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആങ്ങമൂഴിയില്‍ എത്താം.മകരവിളക്കിനോടു അനുബന്ധിച്ചാണ് ഈ ഇടത്താവളങ്ങള്‍ സജീവമാകുന്നത്. ആങ്ങമൂഴി ഇടത്താവളത്തില്‍ വിരിവയ്ക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഉണ്ട്.പ്രധാന ഇടത്താവളമായ വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലും ഇടത്താവളം ഉണ്ട്.
ശബരിമല പാതയിലെ പ്രധാന ഇടത്താവളങ്ങളായ ം, വടശേരിക്കര, അറയ്ക്കമണ്‍, ആലപ്പാട്ടുകവല എന്നിവിടങ്ങളില്‍ ഇടത്താവളങ്ങള്‍ ഉണ്ട്. തിരുവിതാംകൂര്‍ ഹിന്ദുധര്‍മപരിഷത്തിന്റെ നേതൃത്വത്തില്‍ റാന്നി രാമപുരം ക്ഷേത്രത്തിനുസമീപം ഇന്ന് മുതല്‍ ശബരിമല അയ്യപ്പസേവനകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും. 15-ന് രാവിലെ 10-ന് ദേവസ്വം മന്ത്രി വി.എന്‍.വാസവന് ഉദ്ഘാടനം ചെയ്യും.
പരിഷത്ത് പ്രസിഡന്റ് രാജേഷ് ആനമാടം അധ്യക്ഷത വഹിക്കും.ശബരിമല തീര്‍ഥാടകര്‍ക്കായി കുടിവെള്ളം, അന്നദാനം, വിരിവെയ്ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം എന്നിവ സേവനകേന്ദ്രത്തില്‍ ഉണ്ടാവും. വൃശ്ചികം ഒന്നുമുതല്‍ മകരം 10 വരെ സേവനകേന്ദ്രം പ്രവര്‍ത്തിക്കും.ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ്.മധുസൂദനന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.ചന്ദ്രന്, നാഗപ്പന് നായര്‍, പി.കെ.രാജന് വാലാങ്കര, കെ.എന്‍.സന്തോഷ് കുമാര്‍, അംബികാമ്മ, ശ്യാമള നിരണം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: