വിജയവാഡ: ആന്ധ്രാപ്രദേശില്‍ 65,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ആര്‍ഐഎല്ലിന്റെ ക്ലീന്‍ എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായുള്ള പദ്ധതിയാണിത്.
ഓരോ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിനും 130 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ തരിശുഭൂമികളിലാണ് അവയുടെ നിര്‍മാണം. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പദ്ധതി നടപ്പാകുന്നതോടെ നേരിട്ടും അല്ലാതെയും 2,50,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.
മുംബൈയില്‍ വച്ച് ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ്, ആര്‍ഐഎല്‍ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതില്‍ തീരുമാനമായത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തില്‍ വിജയവാഡയില്‍ വച്ച് കരാറില്‍ ഒപ്പു വച്ചു. ഗുജറാത്തിന് പുറത്ത് ആഐഎല്‍ ആദ്യമായാണ് ഇത്രയധികം തുകയുടെ നിക്ഷേപം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: