ബെംഗളൂരു: കേന്ദ്ര ഘന-വ്യവസായ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തി കർണാടക മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ. ചന്നപട്ടണയിലെ കോൺഗ്രസ് സ്ഥാനാർഥിയായ സി.പി. യോഗേശ്വര ബി.ജെ.പിയിൽ ചേക്കേറുകയും പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തുകയും ചെയ്തതിനെ കുറിച്ച് പറയുന്നതിനിടെയായിരുന്നു കുമാരസ്വാമിയ്ക്കെതിരേ ഖാന്റെ വിവാദപരാമർശം.
പാർട്ടിയിലെ ചില അഭിപ്രായവ്യത്യാസങ്ങൾ കാരണം യോഗേശ്വര സ്വതന്ത്രനായി മത്സരിച്ചു. മറ്റു മാർഗ്ഗമില്ലാതെ അദ്ദേഹം ബി.ജെ.പിയിൽ ചേരുകയും ചെയ്തു. ജെ.ഡി.എസിൽ ചേരാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. കാരണം കാലിയ കുമാരസ്വാമി ബി.ജെ.പിയേക്കാൾ അപകടകാരിയാണ്. ഇപ്പോൾ അദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് എന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. നിറത്തെ ചൂണ്ടിക്കാട്ടി ആളുകളെ പരിഹസിക്കാൻ ഉപയോഗിക്കുന്ന പദമാണ് കാലിയ.
സമീർ ഖാന്റെ പരാമർശത്തെ വംശീയാധിക്ഷേപം എന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയ ജെഡിഎസ്, കോൺഗ്രസ് സർക്കാർ ഖാനെ സഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: