തിരുവനന്തപുരം: സ സ്പന്‍ഷന്‍ നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് കൃഷി വകുപ്പ് സെക്രട്ടറി എന്‍ പ്രശാന്ത്.തന്റെ വിശദീകരണം കേള്‍ക്കാതെയാണ് നടപടി. തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് പോലും ലഭിച്ചില്ലെന്നും എന്‍ പ്രശാന്ത് പറഞ്ഞു.
തന്റെ ഫേസ്ബുക്ക് കുറിപ്പുകളില്‍ ചട്ടലംഘനമില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തത്. ആരെയും സുഖിപ്പിക്കാനല്ല തനിക്ക് ശമ്പളം നല്‍കുന്നത്. തന്റെ കുറിപ്പുകളെ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയില്‍ ഭരണഘടനയൊക്കെ ഉണ്ടല്ലോ. വ്യക്തിവൈരാഗ്യം തീര്‍ക്കാനല്ല ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.
ജോലി ചെയ്തതിനാണ് സസ്പെന്ഷന് കിട്ടിയത്. അത് അഭിമാനത്തോടെ സ്വീകരിക്കുന്നു. എ ജയതിലക് 18 വര്‍ഷമായി പരിചയമുളള വ്യക്തിയാണ്. സര്‍വീസില്‍ചേരുമ്പോള്‍ ട്രെയിനിംഗ് ഡയറക്ടറായിരുന്നു. ജൂനിയര്‍ ഉദ്യോഗസ്ഥരെ അടിമയായി കാണരുതെന്നും എന്‍ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ ചിത്ത രോഗിയെന്നുള്പ്പെടെ വിമര്‍ശിച്ച് സമൂഹമാധ്യമ പോസ്റ്റിട്ടിരുന്നു പ്രശാന്ത്. വ്യവസായ വകുപ്പ് ഡയറക്ടര്‍ മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ ഗോപാലകൃഷ്ണന് ജയതിലകുമായി അടുത്ത ബന്ധമുളള വ്യക്തിയാണെന്നും പ്രശാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: