മനസലിഞ്ഞ് വിളിക്കുന്ന ഭക്തർക്ക് മുന്നിൽ ഓടിയെത്തുന്ന ഉണ്ണിക്കണ്ണൻ . അതാണ് ഗുരുവായൂരപ്പൻ . ഭക്തരോടുള്ള ഗുരുവായൂരപ്പന്റെ സ്നേഹത്തിന്റെ സാക്ഷ്യമാണ് മഞ്ജുളാൽ .മഞ്ജുള വലിയ കൃഷണ ഭക്തയ്ക്ക് സാാക്ഷാൽ ഗുരുവായൂരപ്പൻ നൽകിയ സമ്മാനം .
മഞ്ജുളാലിന് മുന്നിലെ ഗരുഡശില്പം പുതുക്കി നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നിട്ട് ഏറെ നാളായി . ഇപ്പോൾ അത് നടപ്പാക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.മഞ്ജുളാലിനു മുന്നിൽ അര നൂറ്റാണ്ടിലേറെയായി നിൽക്കുന്ന സിമന്റ് ഗരുഡ ശിൽപം മാറ്റി വെങ്കലശില്പമാണ് സ്ഥാപിക്കുക.
ശില്പം സ്ഥാപിക്കാനായി ആലിന് ചുറ്റും കരിങ്കൽത്തറയും നിർമ്മിക്കും .മഞ്ജുളാലിനു മുന്നിൽ പുതുതായി അലങ്കാര ഗോപുരവും നിർമിക്കും. ഇതിനു നിർമാണ അനുമതിയും കെഎസ്ഇബിയുടെ എൻഒസിയും ലഭിച്ചു. ഭക്തരുടെ വഴിപാടാണ് രണ്ടു നിർമാണങ്ങളും. ഒരു വർഷം മുൻപ് ആരംഭിച്ചെങ്കിലും വെങ്കലത്തിൽ ശിൽപം വാർക്കുന്നത് ഇപ്പോഴാണ് പൂർത്തിയായത്.
വെങ്കലത്തിൽ പുതിയ ഗരുഡ ശിൽപം സ്ഥാപിക്കാൻ തയാറായവരെ ദേവസ്വം ബന്ധപ്പെട്ടു. . ഫിനിഷിങ് ജോലികൾ മൂന്നാഴ്ചയ്ക്കകം കഴിയുമെന്ന് ശിൽപി ഉണ്ണി കാനായി ദേവസ്വത്തെ അറിയിച്ചു.ശിൽപം സ്ഥാപിക്കാനുള്ള കരിങ്കൽതറയുടെ നിർമാണം രണ്ടാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു. പഴയ ശിൽപം ഉചിതമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: