കൊല്ലം: ജനസംഖ്യാനുപാതത്തില്‍ പട്ടികജാതി സംവരണം നടപ്പിലാക്കണമെന്ന് കേരള മണ്ണാന്‍സഭ 18-ാമത് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലും പട്ടികജാതി സംവരണം ഉറപ്പാക്കുക, പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്റ് കാലോചിതമായി വര്‍ധിപ്പിക്കുക, ഇ-ഗ്രാന്റ് സമയബന്ധിതമായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, ലൈഫ് പദ്ധതി പ്രകാരം പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്ന ധനസഹായം 10 ലക്ഷം രൂപയാക്കുക, പട്ടികജാതി പീഡനങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ജില്ലാ അധ്യക്ഷന്മാരുടെ മേല്‍നോട്ടത്തിലുള്ള ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
പ്രതിനിധി സമ്മേളനം സംസ്ഥാന രക്ഷാധികാരി പി.എസ്. വിജയന് ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍ പത്തനംതിട്ട പ്രമേയം അവതരിപ്പിച്ചു. പി.കെ. ഗോപിനാഥന്, എ.കെ. രാജപ്പന്, കെ. വിദ്യാധരന് എന്നിവര്‍ സംസാരിച്ചു
ഭാരവാഹികള്‍: പി.കെ. സോമന് (പ്രസിഡന്റ്), കെ. വിദ്യാധരന് (വൈ.പ്രസിഡന്റ്), പ്രൊഫ. പി.കെ. ഗോപിനാഥന് (ജന.സെക്രട്ടറി), പി. ജയരാജ് (ജോ.സെക്രട്ടറി), കെ.പി. ബാലന് (ട്രഷറര്‍), എന്‍. അശോകന്, എ.കെ. രാജപ്പന് (മേഖലാ സെക്രട്ടറി), എം.എസ്. സുധാകരന്, അനില്‍കുമാര്‍, എം.കെ. നാണു, സി.കെ. വിജയന്, മനോജ് ചന്ദ്രന്, വി. ഗോപി, പി.
ജി. മനോജ്, പി. മുരളി, കലേശന്, ശാലിനി, ഡി. പ്രതാപന്, എം.ജി. ഗാനമുരളി, രാജേന്ദ്രന് (കമ്മിറ്റിയംഗങ്ങള്‍).
വനിതാ വിഭാഗം: പൊന്നമ്മ സുകുമാരന്‍ (ചെയര്‍പേഴ്സണ്‍), മിനു എം (കണ്‍വീനര്‍). യുവജന വിഭാഗം: സജി.എന്‍ (ചെയര്മാന്), അഭിലാഷ് കൃഷ്ണന് (കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: