കാസര്‍കോട്: എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേശ്വരം ലോ കോളജിലെ താത്കാലിക അധ്യാപകനായ ഷെറിന് സി. എബ്രഹാമിനെതിരെയാണ് കണ്ണൂര്‍ സര്‍വ്വകലാശാല നടപടിയെടുത്തത്.
ത്രിവത്സര എല്‍എല്‍ബി മൂന്നാം സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ വന്നത്. ചോദ്യങ്ങള്‍ സര്‍വ്വകലാശാലയിലെ ഇടത് ലോബികളെ അസ്വസ്ഥപ്പെടുത്തിയെന്നാണ് വിമര്‍ശനം. വിഷയം സെനറ്റ് അംഗങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
കാലിക പ്രസക്തിയുള്ള വിഷയമായതിനാലാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയതെന്ന് ഷെറിന് പറയുന്നു. പരീക്ഷക്കിടെ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റ് നിന്ന് ചോദ്യപേപ്പറിലേത് പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആയിട്ടുള്ള ചോദ്യങ്ങളാണെന്ന് പറയുകയുണ്ടായി. ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന് ഷെറിന് വ്യക്തമാക്കുന്നു. ചോദ്യപേപ്പറില്‍ എഡിഎമ്മിന്റെ പേരോ പി.പി.ദിവ്യയുടെ പേരോ ചേര്‍ത്തിരുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന് മാത്രമാണ് ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യമായി മാത്രമാണ് അതിനെ കണ്ടതെന്നും അദ്ധ്യാപകന് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: