ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങിന്റെയും വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയന്‍ മാധ്യമമായ ഓസ്ട്രേലിയ ടുഡേയെ നിരോധിച്ച് കാനഡയുടെ വിചിത്ര നടപടി. ഓസ്ട്രേലിയന്‍ ടുഡേയുടെ വെബ് പോര്‍ട്ടല്‍ കാനഡയില്‍ നിന്ന് കാണുന്നതിനാണ് വിലക്ക്. കാപട്യം നിറഞ്ഞ നടപടിയാണ് കാനഡയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചു.
കാനഡയിലെ ക്ഷേത്ര ആക്രമണത്തെ അപലപിച്ച് ഭാരത-ഓസ്ട്രേലിയ വിദേശകാര്യമന്ത്രിമാര്‍ നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ മാധ്യമത്തിനെതിരെ സ്വീകരിച്ച കാനഡയുടെ നടപടി വലിയ വിവാദമായിട്ടുണ്ട്. സംസാര സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള നീക്കമാണ് കാനഡ നടത്തുന്നതെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.
ഏറെ പ്രാധാന്യമുള്ള മാധ്യമമാണ് ഓസ്ട്രേലിയ ടുഡേ. അതിന്റെ ഉള്ളടക്കവും സാമൂഹ്യമാധ്യമ പേജും കാനഡയില്‍ കാണാനാവാത്ത സ്ഥിതിവിശേഷമാണ്. ജയശങ്കറിന്റെ ഓസ്ട്രേലിയന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമമാണത്. അതിന് പുറമേ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രത്യേക അഭിമുഖവും ഓസ്ട്രേലിയ ടുഡേ പ്രസിദ്ധീകരിച്ചിരുന്നു, വിദേശകാര്യ വക്താവ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: