ശ്രീനഗർ : ജമ്മു കശ്മീരിലെ പുതിയ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ വിഘടനവാദി നേതാവ് സയിദ് ഗീലാനിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചതിനെതിരെ വിമർശനം ഉയരുന്നു.മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി, ജമ്മു കശ്മീർ മുൻ ഗവർണർ ജഗ്മോഹൻ മൽഹോത്ര തുടങ്ങി നിരവധി പ്രമുഖർക്ക് സഭ ആദരവർപ്പിച്ചിരുന്നു.
എന്നാൽ ഇതിനിടെയാണ് തീവ്ര ഇസ്ലാമിക് അജണ്ടയുടെ സൂത്രധാരനും , കശ്മീർ വിഘടനവാദിയുമായ സയ്യിദ് അലി ഷാ ഗീലാനിയുടെ പേര് എംഎൽഎമാരായ ബഷീർ അഹമ്മദ് വീരിയും , റഫീഖ് അഹമ്മദ് നായികും ചേർന്ന് ഉയർത്തിയത്.
ഇന്ത്യൻ ഭരണഘടനയോട് കൂറുപുലർത്തുന്നതായി സത്യപ്രതിജ്ഞ ചെയ്ത രണ്ട് നേതാക്കൾ ഇന്ത്യൻ ഭരണഘടനയെ എന്നും എതിർത്തിരുന്ന സയ്യിദ് അലി ഷാ ഗീലാനിക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത് . കശ്മീരിലെ പാകിസ്ഥാന്റെ ഏറ്റവും വലിയ മുഖമായിരുന്നു ഗീലാനി. മതപരമായ സ്വഭാവം കാരണം കശ്മീരിനെ പാകിസ്ഥാനുമായി ലയിപ്പിക്കണമെന്നും അദ്ദേഹം വാദിച്ചിരുന്നു.
1994-ൽ അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് ഗീലാനി അയച്ച കത്തിൽ “മുസ്ലിങ്ങൾ അവരുടെ മതം, സംസ്കാരം, ആചാരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു സമ്പൂർണ്ണ രാഷ്ട്രമാണ്. അവരുടെ ഐക്യവും ദേശീയതയും അവരുടെ മാതൃരാജ്യത്തിന്റെയോ വംശത്തിന്റെയോ ഭാഷയുടെയോ നിറത്തിന്റെയോ സാമ്പത്തിക അടിത്തറയുടെയോ അടിസ്ഥാനത്തിലല്ല. പകരം, അവരുടെ ഐക്യം ഇസ്ലാം ആണ്, അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നുമുള്ള അവരുടെ വിശ്വാസമാണ്.“ എന്നാണ് പറയുന്നത് .ഇതിന്റെ വീഡിയോയും നിരവധി കശ്മീരി പണ്ഡിറ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്
“ഇസ്ലാമിന്റെ സ്നേഹത്താൽ ഞങ്ങൾ പാകിസ്ഥാനികളും പാകിസ്ഥാൻ നമ്മുടേതുമാണ്” എന്ന് ഗീലാനി പറയുന്നതും ഇതിൽ കാണാം. അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പോലും അദ്ദേഹത്തിന്റെ മരണത്തിൽ ഖേദം പ്രകടിപ്പിക്കുന്ന തരത്തിൽ പാകിസ്ഥാൻ അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: