മുംബൈ : ഇന്ത്യ മതപരവും സാംസ്കാരികവുമായ പൈതൃകം പുനഃസ്ഥാപിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മഹാരാഷ്ട്രയിലെ വാഷിമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
നമ്മൾ ഭിന്നിക്കരുത്, കാരണം നമ്മൾ ഭിന്നിച്ചപ്പോഴെല്ലാം അത് തകർച്ചയ്ക്കുള്ള വഴിയായി . നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ ആർക്കും നമ്മെ ഭിന്നിപ്പിക്കാൻ കഴിയില്ല . അയോദ്ധ്യയിലൂടെ ഇന്ന് ഇന്ത്യ തിളങ്ങുകയാണ് . എന്നാൽ അത് അയോദ്ധ്യയിൽ മാത്രം ഒതുങ്ങില്ല . വികസനത്തിന്റെയും പ്രതാപത്തിന്റെയും കിരണങ്ങൾ കാശി, മഥുര തുടങ്ങിയ പ്രധാന ആരാധനാലയങ്ങളിലും എത്തും .
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാൻ കശ്മീരിലേക്ക് പോയിരുന്നു, അവിടെ വിമാനത്താവളത്തിൽ വച്ച് ഒരു മൗലവി എന്നെ ‘യോഗി ജി റാം-റാം’ എന്ന് വിളിച്ചു. ഞാൻ ആശ്ചര്യപ്പെട്ടു അവിടെയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനോട് ചോദിച്ചു, ഈ മൗലവി എന്നോട് എന്താണ് പറയുന്നത്? അദ്ദേഹം പറഞ്ഞു ആശ്ചര്യപ്പെടേണ്ട, ഇത് ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന്റെ ഫലമാണ്. അതെ ഇന്ത്യ ആരുടേയും മുന്നിൽ തലകുനിക്കാനോ പിന്മാറാനോ പോകുന്നില്ല ‘ – യോഗി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: