പാലക്കാട്: വഖഫ് അധിനിവേശത്താല്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപത സമിതിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും യോഗം ആവശ്യപ്പെട്ടു. റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കുക, വഖഫ് നിയമ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ക്രൈസ്തവ ജനതയോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഫാ.സജി വട്ടുകളത്തില്‍ ആമുഖപ്രഭാഷണം നടത്തി. ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, രൂപത ഡയറക്ടര്‍ ഫാ. ചെറിയാന് ആഞ്ഞിലിമൂട്ടില്‍, രൂപത ജനറല്‍ സെക്രട്ടറി ജിജോ ജയിംസ് അറയ്ക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബല്‍ സെക്രട്ടറി ഡെന്നി, തെങ്ങുംപള്ളി, രൂപത വൈസ് പ്രസിഡന്റ് കെ.എഫ്. ആന്റണി, ജോസ് മുക്കട, ജോസ് വടക്കേക്കര, ദീപ ബൈജു, സേവ്യര്‍ കലങ്ങോട്ടില്‍, ബെന്നി ചിറ്റേട്ട്, ബെന്നി മറ്റപ്പിള്ളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: