കോട്ടയം: മേലുകാവ് പഞ്ചായത്തിലെ വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. മേലുകാവ് പെരിങ്ങാലി കാഞ്ഞങ്ങാട് ഇലവീഴാപൂഞ്ചിറ റോഡിന്റെ 5.5 കിലോമീറ്റര്‍ അടുത്തിടെ പുതുക്കി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ വാഹന പാര്‍ക്കിംഗും പ്രാഥമിക കൃത്യങ്ങള്‍ക്കുമുള്ള സൗകര്യങ്ങളും അപര്യാപ്തമാണ്. ഇതിനാണ് നടപടി സ്വീകരിക്കുന്നത്. കാഞ്ഞനാട് ജംഗ്ഷനില്‍ മേലുകാവ് പഞ്ചായത്ത് നിര്‍മ്മാണം ആരംഭിച്ച ടേക് എ ബ്രേക്ക് പദ്ധതിയും പൂര്‍ത്തീകരിക്കും. മുനിയറ ഗുഹ ഭാഗത്തും പുഞ്ചിറ കുളത്തിന്റെ ഭാഗത്തുമുള്ള മാലിന്യങ്ങള്‍ നീക്കും. കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ബോട്ടിംഗ്, കേബിള്‍ കാര്‍, പാരഗ്ലൈഡിങ് തുടങ്ങിയയുടെ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കി ടൂറിസം വകുപ്പ് സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. ഇതും പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: