ന്യൂഡല്‍ഹി: വിവരങ്ങളിലെ പക്ഷപാതവും കൃത്യതയില്ലായ്മയും സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ചു.
ഒരു ഇടനിലക്കാരന് പകരം ഒരു പ്രസാധകനായി എന്തുകൊണ്ട് മാറിക്കൂടെന്ന് മന്ത്രാലയം വിക്കിപീഡിയയോട് ആരാഞ്ഞു.
കൃത്യമല്ലാത്തതും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിയമപരമായ കേസുകളില്‍ വിക്കിപീഡിയ കുടുങ്ങിക്കിടക്കുകയാണ്. അടുത്തിടെ, വാര്‍ത്താ ഏജന്‍സിയായ ANI വിക്കിപീഡിയയുടെ മാതൃസ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ വിക്കിപീഡിയയെ തടയാന്‍ സര്‍ക്കാരിനോട് ഉത്തരവിടുമെന്ന് കോടതി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: