ഷിംല: ഹിമാചൽ പ്രദേശിൽ നിന്നുള്ള വരൻ തുർക്കിയിൽ നിന്നുകൊണ്ട് മണ്ടിയിലെ വധുവുമായി വെർച്വൽ നിക്കാഹ് നടത്തി. തുർക്കിയിൽ ജോലി ചെയ്യുന്ന ഛത്തിസ്ഗഡ് ബിലാസ്പൂർ നിവാസിയായ അദ്നാൻ മുഹമ്മദിന്റെ വിവാഹത്തിന് കമ്പനി അവധി അനുവദിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് വിവാഹം വെർച്ച്വൽ ആയി നടത്തേണ്ടി വന്നത്.
വധുവിന്റെ രോഗിയായ മുത്തച്ഛൻ എത്രയും വേഗം വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചതും വിവാഹം വെർച്ച്വലായി നടത്താൻ നിർബന്ധിക്കപ്പെട്ടുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. തുടർന്ന് വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങൾ ഒരു വെർച്വൽ നിക്കാഹിന് സമ്മതിച്ചു.
വീഡിയോ കോളിംഗിലൂടെ ദമ്പതികൾ കണക്റ്റുചെയ്തു. തുടർന്ന് ഹിമാചലിലെ മാണ്ഡിയിൽ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ ഖാസി ചടങ്ങുകൾ നടത്തി. തിങ്കളാഴ്ചയായിരുന്നു വിവാഹം നടന്നത്. അതേ സമയം നൂതന സാങ്കേതിക വിദ്യയിലൂടെ വിവാഹം സാധ്യമാക്കിയതിനെ തെറ്റായി കാണുന്നില്ലെന്ന് പെൺകുട്ടിയുടെ അമ്മാവൻ അക്രം മുഹമ്മദ് പറഞ്ഞു.
നേരത്തെ കഴിഞ്ഞ വർഷം ജൂലൈയിൽ ഷിംലയിലെ കോട്ഗഡിൽ നിന്നുള്ള ആശിഷ് സിംഘയും കുളുവിലെ ഭുന്തറിൽ നിന്നുള്ള ശിവാനി ഠാക്കൂറും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തെ തുടർന്ന് കല്യാണ വേദിയിൽ എത്താൻ കഴിയാത്തതിനാൽ വീഡിയോ കോൺഫറൻസിംഗിലൂടെ വിവാഹിതരായത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: