തിരുവനന്തപുരം: ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍ക്കൊളളിച്ച് വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവാദത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഗ്രൂപ്പ് അഡ്മിനും വ്യവസായ വകുപ്പ് ഡയറക്ടറുമായ കെ.ഗോപാലകൃഷ്ണന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുഹൃത്തുക്കള്‍ പറയുമ്പോഴാണ് കാര്യം അറിയുന്നതെന്നും ഗോപാലകൃഷ്ണന് മൊഴി നല്കി. ഗോപാലPhone, Main
കൃഷ്ണന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണിന്റെ ഫോറന്‍സിക് പരിശോധനാ ഫലം വന്നതിന് ശേഷമേ കൂടുതല്‍ വ്യക്തത ഉണ്ടാവൂ എന്ന് പൊലീസ് അറിയിച്ചു.
ഗ്രൂപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കായി രണ്ട് കത്തുകള്‍ പൊലീസ് വാട്സാപ്പിന് അയച്ചിട്ടുണ്ട്. ഇതിന്റെ മറുപടിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം.
എന്നാല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് ഗോപാലകൃഷ്ണന് പൊലീസിന് കൈമാറിയതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയാനാകില്ല എന്നാണ് മെറ്റ അറിയിച്ചത്.
ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍ക്കൊളളിച്ച് വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന് പുറമെ മുസ്ലീം ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുളള വാട്സ് ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. ഇതിന്റെ അഡ്മിനും ഗോപാലകൃഷ്ണനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: