പൂനെ ; മഹാദേവനോടും ,നന്ദിദേവനോടുമുള്ള ഭക്തിയാൽ ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിന് തന്നെ പുതുജീവൻ നൽകിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ . പൂനെയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ഓം കാരേശ്വർ ക്ഷേത്രം . നിരവധി പേരാണ് ഇവിടെ ശിവദർശനം തേടി എത്തുന്നത്.
അടുത്തിടെ ഇവിടെ ദർശനത്തിനെത്തിയ ഒരു കൂട്ടം വിദ്യാർത്ഥികളാണ് നന്ദിദേവന് പുതുരൂപം നൽകിയത് . മിറ എന്ന സംഘടനയുടെ സ്ഥാപകയും , ഗോവയിലെ കഫേ മൂസോ ഉടമയുമായ പദ്മിനി പാൻസെയാണ് സേവനം എന്ന നിലയിൽ ഇതിന് നേതൃത്വം നൽകിയത് . നന്ദി ദേവനോടുള്ള ഭക്തിയാണ് ഇതിനായി തങ്ങളെ പ്രേരിപ്പിച്ചതെന്നും പദ്മിനി പൻസെ പറയുന്നു.
ഒരിക്കൽ വിദ്യാർത്ഥികളുമായി പദ്മിനി പൻസെ ഓംകാരേശ്വർ ക്ഷേത്രത്തിലെത്തി . അന്ന് പ്രാർത്ഥന കഴിഞ്ഞപ്പോഴാണ് നന്ദി വിഗ്രഹത്തിന് ഒരു മാറ്റം നൽകണമെന്ന് തോന്നിയത് .ദസറയോടെയാണ് ഇതിനായുള്ള പ്രവൃത്തികൾ തുടങ്ങിയത് .
കുട്ടികളുടെ ഉത്സാഹം കണ്ടതോടെ നാട്ടുകാരും കൂടെ കൂടി . സ്ക്രെബിംഗ്, പെയിന്റിംഗ് എന്നിവ പൂർത്തിയായതോടെ നന്ദിയ്ക്ക് പുതിയ മുഖം കൈവന്നു . കേവലം ആറേഴ് പേർ ചേർന്ന് നടത്തിയ പ്രവർത്തനത്തിൽ അവസാനം നൂറോളം പേരുണ്ടായിരുന്നു. പുതുതലമുറ സനാതനമൂല്യങ്ങൾക്ക് നൽകുന്ന മതിപ്പിൽ ക്ഷേത്രാധികൃതരും തൃപ്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: