പത്തനംതിട്ട:പാറ പൊട്ടിക്കുന്ന യന്ത്രങ്ങള്‍ തട്ടിയെടുത്ത കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു നേതാവുമായ അര്‍ജുന്‍ ദാസിനെ അറസ്റ്റ് ചെയ്തു. ഹെവി മെഷീന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായ അര്‍ജുന്‍ ദാസിനെ കോന്നി പൊലീസാണ് അറസ്റ്റ് ചെയ്തത്.
നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് അര്‍ജുന്‍ ദാസിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഎം അടുത്തിടെ നീക്കിയിരുന്നു.
രാജസ്ഥാന്‍ സ്വദേശിയായ കിഷന്‍ ലാലാണ് അര്‍ജുന്‍ ദാസിനെതിരെ പരാതി നല്‍കിയത്.പാറ പൊട്ടിക്കുന്ന യന്ത്രങ്ങള്‍ അര്‍ജുന്‍ ദാസ് വാടകയ്‌ക്ക് എടുത്തെന്നും എന്നാല്‍ ഇവ തിരികെ നല്‍കിയില്ലെന്നുമാണ് പരാതി. 2021 ഏപ്രില്‍ മുതല്‍ 2024 ഒക്ടോബര്‍ വരെ വാടക ഇനത്തില്‍ ആറ് ലക്ഷം രൂപ നല്‍കാനുണ്ട്.
എന്നാല്‍ വാടക ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു. യന്ത്രങ്ങള്‍ എവിടെയെന്ന് പറയാനും കൂട്ടാക്കിയില്ലെന്നും കിഷന്‍ ലാല്‍ പറയുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയില്‍ വാടക നല്‍കാതെ തട്ടിപ്പ് നടത്തിയതിന് അര്‍ജുന്‍ ദാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോന്നിയിലെ ഒരു വീട്ടുപറമ്പില്‍ നിന്ന് യന്ത്രങ്ങള്‍ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: