വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസും തമ്മിലാണ് മത്സരം.
538 അംഗ ഇലക്ടറല്‍ കോളജില്‍ 270 ആണ് കേവല ഭൂരിപക്ഷം. ഈ മാന്ത്രിക സംഖ്യ ഉറപ്പാക്കാന്‍ നിര്‍ണായക സംസ്ഥാനങ്ങളില്‍ ശക്തമായ അവസാനവട്ട പ്രചാരണത്തിലാണ് ഇരുവരും. ജനകീയ വോട്ടിനെക്കാള്‍ ഇലക്ടറല്‍ കോളജ് വോട്ടിനാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രാധാന്യം. സ്വിങ് സ്റ്റേറ്റുകളാണ് അമേരിക്ക ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത്. ഒരു പാര്‍ട്ടിയുടെയും പരമ്പരാഗത കോട്ടയല്ലാത്ത ഏഴു സംസ്ഥാനങ്ങളാണ് സ്വിങ് സ്റ്റേറ്റുകള്‍.
സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപിനാണ് നേരിയ മുന്‍തൂക്കമെന്നാണ് പോളിറ്റ് ഡാറ്റ റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ വിജയം കമലയ്ക്കാണെങ്കില് അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റാകും അവര്‍. ഇതുവരെ ഏഴു കോടിയിലേറെപ്പേര്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തി. നാല് വര്‍ഷം കൂടുമ്പോഴാണ് അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് പൊതുതെരഞ്ഞെടുപ്പ്. ഡിസംബര്‍ 17ന് ഇലക്ടര്‍മാര്‍ വോട്ടു ചെയ്യും. ജനുവരി ആറിന് വോട്ടെണ്ണല്‍. 20ന് പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: