ഡെറാഡൂൺ : പത്താം ക്ലാസ് വിദ്യാർത്ഥിയെ ലൗജിഹാദിൽ കുടുക്കി തട്ടിക്കൊണ്ടു പോയ പ്രതികൾ അറസ്റ്റിൽ . 23 കാരനായ സൽമാൻ , ബന്ധു 24 കാരനായ ഷാൻ മാലിക് എന്നിവരാണ് പിടിയിലായത് . ഇരുവരുടെയും വീടുകൾ നാട്ടുകാർ അടിച്ചു തകർത്തു.
ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാളിലെ കീർത്തിനഗർ സ്കൂൾ മാനേജ്മെന്റാണ് ഇത് സംബന്ധിച്ച് ആദ്യം പോലീസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി പരാതിയിൽ സ്കൂൾ അധികൃതർ പറയുന്നു. തുടർന്ന്, വീട്ടുകാരുടെ സഹായത്തോടെ സ്ക്കൂളിൽ കുട്ടിക്ക് കൗൺസിലിങ്ങിന് അധികൃതർ സൗകര്യമൊരുക്കി.
ഒക്ടോബർ 28 ന് സൽമാനെതിരെ പെൺകുട്ടിയുടെ അമ്മ പരാതി നൽകി. മകളെ പീഡിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത് . എന്നാൽ അമ്മ പരാതി നൽകിയ ദിവസം രാത്രി 11 മണിയോടെ കുട്ടിയെ സൽമാനും, കൂട്ടാളിയും ചേർന്ന് തട്ടിക്കൊണ്ടുപോയി. രോഷാകുലരായ നാട്ടുകാർ സൽമാന്റെയും കൂട്ടാളികളുടെയും വീടുകളും , കടകളും തല്ലി തകർത്തു.
സൽമാന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിൽ നജിബാബാദിലെ ഗാർഹി പോലീസ് സ്റ്റേഷൻ പരിധിയിലെ മൊഅസാംപൂരിൽ നിന്ന് പോലീസ് പെൺകുട്ടിയെ കണ്ടെത്തി .
സുഹൃത്തായ മുസ്ലീം പെൺകുട്ടിയുടെ വാക്കുകൾ കേട്ടാണ് താൻ ഇസ്ലാമിലേയ്ക്ക് മാറിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു . ഇസ്ലാമുമായി ബന്ധപ്പെട്ട വീഡിയോകളും ലിങ്കുകളും സുഹൃത്ത് അയയ്ക്കാറുണ്ടായിരുന്നു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ‘മുസ്ലിം അമിൻ മിർസ’ എന്ന് മാറ്റി ഇസ്ലാം പ്രബോധനം ആരംഭിക്കാനും സുഹൃത്ത് പറഞ്ഞതായും കുട്ടി പോലീസിനോട് പറഞ്ഞു. ഇതിനിടെയാണ് സൽമാനെ പരിചയപ്പെടുത്തുന്നതും , അടുപ്പത്തിലാകുന്നതും . സൽമാനും തന്നെ ഇസ്ലാമിലേയ്ക്ക് മാറാൻ പ്രോത്സാഹിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: