മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ധനസഹായം സുഹൃത്തുക്കളില്‍നിന്ന് ലഭിക്കും. വീടിനായി പതിവിലധികം പണം ചെലവഴിക്കും. മാതാവിന്റെ അസുഖം വര്‍ധിക്കും. കൂടുതല്‍ അധ്വാനിക്കേണ്ടിവരും. വരുംവരായ്കകള്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കും. മനസ്സിന് അസ്വസ്ഥതയുണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
അന്തസ്സും പ്രശസ്തിയും വര്‍ധിക്കുന്നതാണ്. പല കേന്ദ്രങ്ങളില്‍നിന്നും പണം ലഭിക്കുന്നതാണ്. പുതിയ ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയോ ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യും. വ്യാപാരാദി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. പുതിയ ജോലിയില്‍ പ്രവേശിപ്പിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പുണ്യകര്‍മങ്ങളില്‍ സംബന്ധിക്കും. പ്രമോഷന് ലഭിക്കും. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കും. വ്യാപാരങ്ങളില്‍നിന്ന് കൂടുതലാദായം ലഭിക്കുന്നതാണ്. ഭാര്യയുമായി ഭിന്നിച്ചുനില്‍ക്കേണ്ടിവരും. അനാവശ്യമായി പണം ചെലവഴിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ജനമധ്യത്തില്‍ അംഗീകാരവും പ്രശസ്തിയും ലഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ വിജയിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയവും സാമ്പത്തികാഭിവൃദ്ധിയും അനുഭവപ്പെടും. ഊഹക്കച്ചവടത്തില്‍നിന്നും വരുമാനമുണ്ടാകും. പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വിദേശയാത്രാ സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാകും. മത്സര പരീക്ഷകളില്‍ വിജയിക്കും. പുതിയ സംരംഭങ്ങളുടെ ആരംഭത്തിന് താല്‍ക്കാലിക തടസം നേരിടും. വിവാദങ്ങളില്‍ വിജയിക്കും. ഗൃഹത്തിലെ മുതിര്‍ന്ന വ്യക്തികളുമായി അഭിപ്രായവ്യത്യാസമുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ദേവീക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. അനാവശ്യ ചെലവ് വര്‍ധിക്കും. പുതിയ ആശയങ്ങള്‍ ഉദയം ചെയ്യും. ശാരീരിക മാനസിക ആനന്ദവും ചൈതന്യവും വര്‍ധിക്കും. അമ്മയുടെ സ്വത്ത് ഭാഗംവെക്കാന്‍ ശ്രമിക്കും. ഭൂമിയോ വീടോ വാങ്ങിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളും. പിതൃസ്വത്ത് ലഭിക്കും. പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും. ശത്രുക്കളുമായി സന്ധിചെയ്യുന്നതുകൊണ്ട് ഗുണം ചെയ്യും. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ചയുണ്ടാകും. പ്രതികൂല പരിതസ്ഥിതികളില്‍പോലും അന്തസ്സ് കാത്തുസൂക്ഷിക്കും. പിടിവാശി ദോഷം ചെയ്യുന്നതാണ്.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വസ്തു സംബന്ധമായ കാര്യങ്ങള്‍ മന്ദഗതിയിലാകും. ചിത്തകോപത്താലുള്ള അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും. ദീര്‍ഘകാലത്തേക്ക് ഉതകുന്ന വിധത്തിലുള്ള പ്രവൃത്തികളിലേര്‍പ്പെടും. പരീക്ഷകളില്‍ പ്രാഗല്ഭ്യം പ്രകടിപ്പിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ധനകാര്യമായ വിഷയങ്ങള്‍ മൂലമുള്ള ശത്രുക്കളുണ്ടാകും. സാഹസപ്രവര്‍ത്തികളിലേര്‍പ്പെട്ട് അപകടങ്ങളെ നേരിടേണ്ടിവരാനിടയുണ്ട്. സന്താനങ്ങളുടെ കാര്യങ്ങളില്‍ ഉല്‍ക്കണ്ഠയുണ്ടാകും. മത്സരങ്ങളില്‍ വിജയിക്കുക, തേജസ്സും ആജ്ഞാശക്തിയും വര്‍ധിക്കുക എന്നിവ അനുഭവപ്പെടും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഭൂസ്വത്തുക്കള്‍ ക്രയവിക്രയങ്ങള്‍ നടത്തും. എല്ലാ കാര്യങ്ങളിലും വിജയവും നല്ല വരുമാനവും ഉണ്ടാകും. ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. സ്വതന്ത്രമായി ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസം നല്ല വരുമാനമുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
കര്‍മരംഗത്ത് അപ്രതീക്ഷിതമായി ചില മാറ്റങ്ങള്‍ സംഭവിക്കാം. അപ്രായോഗികമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അമിതമായ ആകാംക്ഷ വച്ചുപുലര്‍ത്തുകയും ചെയ്യും. കല, സാഹിത്യം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ദൂരദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. കഴിവുകള്‍ക്ക് അംഗീകാരം, പരീക്ഷാ വിജയം എന്നിവ അനുഭവപ്പെടും. വാഹനം മാറ്റുന്നതിനെകുറിച്ച് ചിന്തിക്കുമെങ്കിലും കാര്യസാധ്യത്തിനു താമസമുണ്ടാകും. സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ മാറ്റിവയ്ക്കാനിടയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: