ചണ്ഡീഗഡ് : ലുധിയാനയിലെ മോഡൽ ടൗണിലെ ശിവസേന (ഹിന്ദ്) നേതാവിന്റെ വസതിക്ക് നേരെ ശനിയാഴ്ച മൂന്ന് അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ശിവസേനയുടെ (ഹിന്ദ്) സിഖ് വിഭാഗത്തിന്റെ നേതാവായ ഹർജോത് സിംഗ് ഖുറാനയുടെ വീടിന് നേരെ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ കത്തുന്ന ദ്രാവകം അടങ്ങിയ കുപ്പി എറിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാനാകുമെന്ന് പോലീസ് പറഞ്ഞു. അതേ സമയം പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണ്.
നേരത്തെ ചന്ദർ നഗർ പ്രദേശത്തുള്ള ശിവസേന (ഭാരതി) നേതാവ് യോഗേഷ് ബക്ഷിയുടെ വീടിന് നേരെ മോട്ടോർ സൈക്കിളിലെത്തിയ മൂന്ന് പേർ പെട്രോൾ ബോംബെറിഞ്ഞതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: