കോയമ്പത്തൂര്‍: രോഗത്തെയും ഒന്നിനു പിറകേ ഒന്നായി എത്തിയ നിരവധി അപകീര്‍ത്തിക്കേസുകളെയും അതിജീവിച്ച കോയമ്പത്തൂര്‍ ഇഷ യോഗകേന്ദ്രം സ്ഥാപകന്‍ ജഗ്ഗി വാസുദേവിന് ഇക്കുറി ദീപാവലിയാഘോഷത്തിന് ഇരട്ടിമധുരം. കോയമ്പത്തൂരിലെ ഇഷ യോഗകേന്ദ്രത്തില്‍ ദീപാവലിയാഘോഷിക്കാന്‍ ഇക്കുറി എത്തിയത് 75000 പേര്. ജഗ്ഗി വാസുദേവിന്റെ ആശ്രമത്തിലെ ഈ ദീപാവലി ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
#WATCH | On the auspicious day of Deepavali, Isha Yoga Center hosted residents of local Tribal villages who made a sacred traditional offering to Adiyogi in an ambience of devotion, music, dance, and celebration
On this special occasion, over 75,000 visitors and devotees also… pic.twitter.com/iQGctlmlZA
— ANI (@ANI) November 1, 2024
ഭക്തി, സംഗീതം, നൃത്തം, ആഘോഷം എന്നിവയോടെ ഈ പ്രദേശത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ ഇഷ യോഗകേന്ദ്രത്തില്‍ സ്ഥാപിച്ച 112 അടി ഉയരമുള്ള ശിവഭഗവാന്റെ ആദിയോഗി പ്രതിമയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു. മോക്ഷത്തിലേക്കുള്ള 112 വഴികളാണ് 112 അടി ഉയരമുള്ള ശിവപ്രതിമകൊണ്ട് ഉദ്ദേശിക്കുന്നത്. ഗുരു ജഗ്ഗി വാസുദേവും പങ്കെടുത്തു.
തലച്ചോറില്‍ നിന്നും രക്തം വാര്‍ന്ന് ഗുരുതലനിലയിലായ ജഗ്ഗിവാസുദേവിനെ 2024 മാര്‍ച്ചില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മരണത്തോട് മല്ലിടേണ്ടി വന്ന ആ ഗുരുതര ആരോഗ്യപ്രശ്നത്തെയും ജഗ്ഗിവാസുദേവ് മറികടന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഏറ്റവും പരീക്ഷണം നിറഞ്ഞ ഒരു കേസില്‍ ജഗ്ഗി വാസുദേവിന് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം ലഭിച്ചത്. ഗുരു ജഗ്ഗി വാസുദേവ് അദ്ദേഹത്തിന്റെ ആശ്രമത്തില്‍ തന്റെ രണ്ട് പെണ്മക്കളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നായിരുന്നു കോയമ്പത്തൂരില്‍ നിന്നുള്ള ഡോ.കാമരാജ് എന്ന പ്രൊഫസറുടെ പരാതി. ജഗ്ഗിവാസുദേവ് സ്വന്തം മകളായ രാധേയെ നല്ല നിലയില്‍ വിവാഹം കഴിച്ചയപ്പിച്ചുവെങ്കിലും തന്റെ രണ്ടു മക്കളെയും സന്യാസ ജീവിതത്തില്‍ തളച്ചിട്ടിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതയാണെന്നും ഡോ. കാമരാജ് വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ജഡ്ജിമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവര്‍ ഡോ.എസ്. കാമരാജിന്റെ രണ്ട് പെണ്‍കുട്ടികളായ ഗീത (42), ലത (39) എന്നിവരുമായി വീഡിയോകോളില്‍ നേരിട്ട് സംസാരിച്ചു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കോയമ്പത്തൂരിലെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ താമസിക്കുന്നതെന്നും ആരും തടങ്കലില്‍ വെച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ കോടതിയെ ബോധിപ്പിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ ആ കേസ് തള്ളിയത് ജഗ്ഗി വാസുദേവിന് വലിയ ആശ്വാസമായി. ഈ കേസില്‍ നേരത്തെ ഹൈക്കോടതി കേസിന്റെ വസ്തുത അറിയാന്‍ ആശ്രമത്തിലേക്ക് പൊലീസിനെ അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ അവസരം മുതലാക്കി ഏകദേശം 150 പൊലീസുകാരെയാണ് സ്റ്റാലിന് സര്‍ക്കാര്‍ അയച്ചത്. എന്നാല്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ കേസ് തള്ളിപ്പോയി.
ഭൂമികയ്യേറിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്നും തുടങ്ങി നിരവധി ആരോപണങ്ങള്‍ ഇക്കാലയളവില്‍ ഗുരു നേരിട്ടു. ഏറ്റവും ഒടുവിലത്തെ ആരോപണമായിരുന്നു കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ആലന്തുറൈ പൊലീസ് സ്റ്റേഷനില്‍ ആറ് പേരെ കാണാനില്ലെന്ന പരാതി. ഈ കേസുകളില്‍ എല്ലാം പ്രതിസ്ഥാനത്ത് ഈഷ ഫൗണ്ടേഷനായിരുന്നു. എന്നാല്‍ ഈ അഞ്ച് കേസിലും ഈഷ ഫൗണ്ടേഷന് ഇവരുടെ മരണത്തില്‍ യാതൊരു പങ്കുമില്ലെന്ന് തെളിഞ്ഞിരുന്നു.
ഇഷ ഫൗണ്ടേഷന് അരികില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂനപക്ഷ മതസ്ഥാപനവും ഡിഎംകെ സര്‍ക്കാരുമാണ് ജഗ്ഗി വാസുദേവിനെ വേട്ടയാടുന്നതെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: