സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ജന്മദിനത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് സംസാരിച്ചത് ഗുജറാത്തിലെ കേവാഡിയയില്‍ നര്‍മദാ തീരത്ത് തലയുയര്‍ത്തി നില്ക്കുന്ന പട്ടേല്‍ജി പ്രതിമയുടെ സമീപത്ത് നിന്നാണ്. പക്ഷെ, അത് സര്‍ദാര്‍ജിയുടെ മുഖത്തു നിന്നുള്ള ശബ്ദം പോലെ ദൃഢവും കരുത്തുറ്റതുമായിരുന്നു.
രാജ്യത്ത് പൊതുസിവില്‍നിയമം ഉടന്‍ വരാന്‍ പോകുന്നു എന്നായിരുന്നു ആ പ്രഖ്യാപനം. ദേശീയ ബോധത്തില്‍ അടിയുറച്ചു ചിന്തിക്കുന്ന ഭാരതീയര്‍ക്ക് മുഴുവന്‍ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും നല്‍കുന്നതായിരുന്നു ആ പ്രഖ്യാപനം. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് നാം കെട്ടിഉറപ്പിച്ച രാഷ്ട്ര ബോധത്തിന്റെ അടിത്തറയെക്കുറിച്ച് മോദി ഓര്‍മിപ്പിക്കുകയും ചെയ്തു. ഈ പതിറ്റാണ്ട് ഐക്യത്തിനും അഖണ്ഡതയ്ക്കും ഉള്ള നേട്ടങ്ങള്‍ നിറഞ്ഞതാണ് എന്നാണ് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചത്. ദേശീയ ഐക്യത്തിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രവര്‍ത്തനങ്ങളിലെല്ലാം പ്രകടമാകുന്നതില്‍ മോദി സംതൃപ്തനുമാണ്.
ഭാരതത്തെ കെട്ടുറപ്പുള്ള രാഷ്ട്രമാക്കിമാറ്റാന്‍ ദൃഢനിശ്ചയം ചെയ്ത ദേശീയ നേതാവായിരുന്നല്ലോ സര്‍ദാര്‍ പട്ടേല്‍. അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ ഏകതാദിനമായി ആചരിക്കുന്നതും സര്‍ദാര്‍ജി പ്രതിമ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ആയി അറിയപ്പെടുന്നതും അതുകൊണ്ട് തന്നെ. യഥാര്‍ത്ഥ നേതാവിന്റെ സാന്നിധ്യവും വാക്കും പ്രവര്‍ത്തിയും ജനങ്ങളിലേയ്ക്ക് പ്രസരിപ്പിക്കുന്നൊരു ഊര്‍ജമുണ്ട്. അതാണ് നേതൃത്വത്തിന്റെ ശക്തി. ഭാരതത്തിന്, സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളോളം നഷ്ടപ്പെട്ടതും അതുതന്നെ. രാഷ്ട്രത്തെ ആ നേര് പാതയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനുള്ള കഠിന ശ്രമത്തിന്റെ കാലമായിരുന്നു കഴിഞ്ഞ പതിറ്റാണ്ട്. ആ കാലം ഒരുക്കിയ അടിത്തറയിലാണ് ഇന്ന് ഭാരതം.
അത്തരം ഒരു അടിത്തറ, ഭരണം നിയന്ത്രിക്കുന്നവര്‍ക്ക് നല്കുന്ന ആത്മവിശ്വാസം വലുതാണ്. ആ അടിത്തറയില്‍ നിന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. അതാകട്ടെ രാഷ്ട്രം ഏറെ നാളായി കാത്തിരിക്കുന്നൊരു കാര്യത്തിലാണുതാ
നും. രാഷ്ട്രമെന്ന നിലയില്‍ എല്ലാ പൗരന്മാരെയും ഒരുപോലെ കാണാനുള്ള നിയമമാണ് വരാന്‍ പോകുന്നത്. അതിലേക്ക് എത്താന്‍ എതിര്‍പ്പുകള്‍ ഏറെ മറികടക്കേണ്ടി വരും. അവിടെ സര്‍ദാര്‍ പട്ടേല്‍ സ്മരണകള്‍ കരുത്തുപകരും. ആ കരുത്തിന്റെ ശബ്ദമാണ് മോദിയുടെ പ്രഖ്യാപനത്തില്‍ മുഴങ്ങിക്കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: