മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി റൂബെന്‍ അമോറിം നിയമിതനായി. 39 കാരനായ ഇദ്ദേഹം നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്പോര്‍ട്ടിങ്ങ് സിപിയുടെ പരിശീലകനാണ്. ഈ മാസം 11ന് സ്ഥാനം ഏറ്റെടുക്കും. 2027 വരെയാണ് കരാര്‍.
നിലവില്‍ യുണൈറ്റഡ് കളിക്കുന്നത് ഇടക്കാല പരിശീലകനായ മുന്‍ ഡച്ച് ഫുട്ബോളര് രൂഡ് വാന്‍ നിസ്റ്റല്‍ റോയിക്ക് കീഴിലാണ്. ക്ലബ്ബ് ഓരോ മത്സരത്തിലും ദയനീയ പ്രകടനം തുടര്‍ന്നുവരുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ച പരിശീലകനായിരുന്ന എറിക് ടെന്‍ഹാഗിനെ പുറത്താക്കിയിരുന്നു.
യുണൈറ്റഡിന് ദീര്‍ഘകാലം വസന്തകാലം സമ്മാനിച്ച ലോകം കണ്ട ഏറ്റവും മികച്ച ഫു്ടബോള്‍ പരിശീലകരില്‍ ഒരാളായ അലെക്സ് ഫെര്ഗൂസന് ശേഷം യുണൈറ്റഡിന്റെ സ്ഥിരം പരിശീലകനായെത്തുന്ന ആറാമത്തെ ആളാണ് ആമോറിം. 11 ദശലക്ഷം യൂറോയ്ക്കാണ് അമോറിം സ്പോര്‍ട്ടിങ്ങില്‍ നിന്നും യുണൈറ്റഡിലേക്ക് എത്തുന്നത്. പുതിയ പരിശീലകന് കീഴില്‍ യുണൈറ്റഡ് അണിനിരക്കുന്നത് ഈ മാസം 24നായിരിക്കും. സീസണില്‍ പുതിയ ക്ലബ്ബായി എത്തിയിട്ടുള്ള ഇപ്സ്വിച്ച് ആയിരിക്കും എതിരാളികള്‍.
ഇത്തവണത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അമോറിമിന്റെ സ്പോര്‍ട്ടിങ് ക്ലബ്ബ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. മൂന്ന് കളികളില്‍ തോല്‍വി അറിയാതെയാണ് ഈ മുന്നേറ്റം. ആഴ്സണല്‍, ബാഴ്സ, റയല്‍ ക്ലബ്ബുകള്‍ക്ക് മുകളിലാണ് സ്പോര്‍ട്ടിങ്ങിന്റെ സ്ഥാനം. ചൊവ്വാഴ്ച രാത്രി ഒന്നരയ്ക്ക് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി സ്പോര്ട്ടിങ്ങിന് മത്സരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: