കോഴിക്കോട്: കൊയിലാണ്ടിയിലും ആലപ്പുഴയിലും ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് പണം കവര്‍ന്നു.ഇതില്‍ ആലപ്പുഴയിലെ സംഭവത്തില്‍ പ്രതി പിടിയിലായി. കൊയിലാണ്ടി കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തോട് ചേര്‍ന്നുള്ള കല്യാണമണ്ഡലത്തിലെ ഭണ്ഡാരം കുത്തി തുറന്നാണ് പണം കവര്‍ന്നത്. വ്യാഴാഴ്ച രാത്രിയാണ് പണം കവര്‍ന്നതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സുരക്ഷാ ജീവനക്കാരന് അവധില്‍ ആയിരുന്നപ്പോഴാണ് പണം കവര്‍ന്നത്.
പട്രോളിംഗ് നടത്തവെ പുലര്‍ച്ചെ 2.55ഓടെ കൊയിലാണ്ടി പൊലീസാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ കണ്ടത്. പൂട്ട് പൊളിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്ര ഭാരവാഹികളെ വിളിച്ചുവരുത്തി. ചില്ലറ നാണയങ്ങള്‍ സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
രണ്ട് മാസം മുന്‍പ് ഭണ്ഡാരം തുറന്ന് പണമെടുത്തിരുന്നെന്നും എത്ര തുക നഷ്ടമായെന്ന് അറിയില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ റെയില്‍വേ സ്റ്റേഷന് വടക്കു വശത്തെ ശ്രീ ദേവി ക്ഷേത്രത്തിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി എറണാകുളം കോലഞ്ചേരി ഐക്കരനാട് പഞ്ചായത്ത് ചക്കുമംഗലം വീട്ടില്‍ അജയകുമാറാണ് (47) സൗത്ത് പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് 12ന് ശേഷമാണ് മോഷണം നടന്നത്. അപരിചിതന് ക്ഷേത്ര മതില്ക്കെട്ടിനുളളില് പതുങ്ങി നില്‍ക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: