മാഡ്രിഡ്: സ്പെയിനിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 205 ആയി. അനവധി നാശനഷ്ടങ്ങളുണ്ടാക്കിയ പ്രളയത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രധാനമായും വലന്‍സിയ നഗരത്തിലാണ് മരണങ്ങളേറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എത്ര പേരെ കാണാതായെന്നോ, എത്ര പേര് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നോ കൃത്യമായ വിവരം അധികൃതരുടെ പക്കലില്ല. പോലീസും സൈന്യവുമടക്കം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. ദുരന്തബാധിതർക്ക് അവശ്യവസ്തുക്കളൊന്നും ഇല്ലാത്ത സ്ഥിതിയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക ഭരണകൂടങ്ങളും കൂട്ടായ്മകളും റെഡ് ക്രോസും രംഗത്തുണ്ട്.
എന്നാല്‍ റോഡുകളും പാലങ്ങളുമടക്കം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. വെള്ളം ഒഴുകിപ്പോയ ശേഷം സ്പെയിനില്‍ പല ഭാഗത്തും തകര്‍ന്ന കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങള്‍ അടിഞ്ഞിരിക്കുകയാണ്. സുനാമിക്ക് ശേഷം കണ്ട ഏറ്റവും വലിയ ദുരന്തത്തെയാണ് സ്പെയിന് ഇപ്പോള്‍ നേരിടുന്നത്.
സ്പെയിനില്‍ മെഡിറ്ററേനിയന്‍ തീരത്ത് കൊടുങ്കാറ്റ് വീശുന്നത് പതിവാണെങ്കിലും ഇത്രയും വലിയ ദുരന്തം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: