ന്യൂഡല്‍ഹി: കാനഡയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ‘സൂപ്പര്‍ലാബ്’ തകര്‍ത്തതായും ഇന്ത്യന്‍ വംശജനായ വ്യവസായി ഗഗന്‍പ്രീത് രണ്‍ധാവയെ അറസ്റ്റു ചെയ്തതായും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അവകാശപ്പെട്ടു. അന്തര്‍ദ്ദേശീയ വിതരണത്തിനായി ഉദ്ദേശിച്ചുള്ള ഫെന്റനൈല്‍, മെതാംഫെറ്റാമൈന് എന്നിവയുള്‍പ്പെടെ വലിയ അളവില്‍ നിരോധിത മരുന്നുകള്‍ ഉല്പാദിപ്പിക്കാന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ ലാബില്‍ സജ്ജീകരിച്ചിരുന്നതായി പൊലീസ് പറയുന്നു.
54 കിലോഗ്രാം ഫെന്റനൈല്‍, 390 കിലോഗ്രാം മെത്താംഫെറ്റാമിന്‍, 35 കിലോഗ്രാം കൊക്കെയ്ന്‍, 15 കിലോഗ്രാം എംഡിഎംഎ, ആറ് കിലോഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.ഫെന്റനൈലിന് മാത്രം 95 ദശലക്ഷത്തിലധികം മാരകമായ ഡോസുകള്‍ ഉത്പാദിപ്പിക്കാമായിരുന്നു, അതിന്റെ മൂല്യം 485 മില്യണ്‍ ഡോളറാണ്. മയക്കുമരുന്നിന് പുറമേ, നിയമപാലകര്‍ സ്ഥാപനത്തില്‍ നിന്ന് തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്കുള്ള ഗ്രാമപ്രദേശമായ ഫോക്ക്ലാന്ഡിലാണ് സൂപ്പര്‍ലാബ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: